ആ നേട്ടം ഒരു വനിതയ്ക്ക്; ചൊവ്വയിൽ ആദ്യം കാലു കുത്തുന്നത് സ്ത്രീയാകുമെന്ന് നാസ

നാസയുടെ പ്രതിനിധി ജിം ബ്രെഡൈൻസ്റ്റീനാണ് ടോക് ഷോ ആയ സയൻസ് ഫ്രൈഡേയിൽ ഇക്കാര്യം അറിയിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: ചൊവ്വയിലിറങ്ങി ചരിത്രം സൃഷ്ടിക്കുക ഒരു വനിതയാവുമെന്ന് നാസ. നാസയുടെ പ്രതിനിധി ജിം ബ്രെഡൈൻസ്റ്റീനാണ് ടോക് ഷോ ആയ സയൻസ് ഫ്രൈഡേയിൽ ഇക്കാര്യം അറിയിച്ചത്. വനിതാ വർഷമായാണ് നാസ ഈ വർഷം ആചരിക്കുന്നത്.

ചന്ദ്രനിലേക്ക് സ്ത്രീകളെ അയയ്ക്കുന്നതിന് പുറമേ ഈ മാസം അവസാനം തീരുമാനിച്ചിരിക്കുന്ന ബഹിരാകാശ നടത്തവും പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുമെന്നും പങ്കെടുക്കുമെന്നും നാസ നേരത്തേ വ്യക്തമാക്കിയിരുന്നു. ബഹിരാകാശ യാത്രികരായ ആനി മക്ലൈനും ക്രിസ്റ്റീന കോച്ചുമാണ് ഈ ബഹിരാകാശത്ത് നടക്കാനിറങ്ങുന്നത്. എട്ടുമണിക്കൂർ നീളുന്ന ഈ നടത്തിനിടയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ബാറ്ററികൾ ഇവർ മാറ്റി സ്ഥാപിക്കും.

നിലവിൽ നാസയിലെ ബഹിരാകാശ ​ഗവേഷകരിൽ 34 ശതമാനവും സ്ത്രീകളാണ്. വരും വർഷങ്ങളിൽ പ്രാതിനിധ്യം കൂട്ടുമെന്നാണ് നാസ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com