എടിഎമ്മില്‍ പിടിച്ചുപറി: യുവതിയുടെ അക്കൗണ്ട് ബാലന്‍സ് കണ്ട് കള്ളന്‍ പണം തിരിച്ച് നല്‍കി, വീഡിയോ

യുവതിയുടെ അക്കൗണ്ടില്‍ ബാലന്‍സ് ഒന്നും ഇല്ലെന്ന് കണ്ടതോടെയാണ് കള്ളന് മനസ്താപമുണ്ടാവുകയും ആദ്യം തട്ടിയെടുത്ത പണം തിരിച്ച് നല്‍കുകയും ചെയ്തത്.
എടിഎമ്മില്‍ പിടിച്ചുപറി: യുവതിയുടെ അക്കൗണ്ട് ബാലന്‍സ് കണ്ട് കള്ളന്‍ പണം തിരിച്ച് നല്‍കി, വീഡിയോ

ചൈന: എടിഎമ്മില്‍ കൊള്ളയടിക്കാനെത്തിയ കള്ളന്‍ യുവതിയുടെ ബാങ്ക് ബാലന്‍സ് കണ്ട് ഞെട്ടി. ചൈനയിലെ ഹ്യുയാനിലാണ് സംഭവം. യുവതിയുടെ അക്കൗണ്ടില്‍ ബാലന്‍സ് ഒന്നും ഇല്ലെന്ന് കണ്ടതോടെയാണ് കള്ളന് മനസ്താപമുണ്ടാവുകയും ആദ്യം തട്ടിയെടുത്ത പണം തിരിച്ച് നല്‍കുകയും ചെയ്തത്.

പിറകിലൂടെ കത്തിയുമായെത്തിയ കള്ളന്‍ ആദ്യം യുവതിയുടെ കൈവശമുണ്ടായിരുന്ന 2500 യുവാന്‍ കൈക്കലാക്കി. ശേഷം കൂടുതല്‍ പണം അക്കൗണ്ടിലുണ്ടാകുമെന്ന് കരുതി ബാലന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അക്കൗണ്ടില്‍ ഇനി പണമൊന്നും ബാക്കിയില്ലെന്ന് കള്ളന് മനസിലായത്. 

തുടര്‍ന്ന് ആദ്യം തട്ടിയെടുത്ത പണം 2500 യുവാന്‍ തിരികെ നല്‍കി കള്ളന്‍ സ്ഥലം വിട്ടു. ഏതാണ്ട് 26,000 ഇന്ത്യന്‍ രൂപയാണ് 2500 യുവാന്റെ ഇപ്പോഴത്തെ മൂല്യം. ട്വിറ്ററിലൂടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. ലീ എന്ന വിളിപ്പേരിലറിയപ്പെടുന്ന യുവതിയാണ് കള്ളന്റെ മനസ്സലിയിപ്പിച്ചത്. എങ്കിലും നല്ലവനായ ആ കള്ളനെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതോയെയാണ് നല്ലവനായ കള്ളന്‍ അകത്തായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com