ഇതാ ലോകത്തിന് ഇന്ത്യയുടെ സമ്മാനം; പിയാനോയില്‍ വിസ്മയം തീര്‍ത്ത 13 കാരന്‍ യുഎസ് ഷോയില്‍ ഒന്നാമത്‌ (വിഡിയോ)

തന്റെ ഹൃദയം ലിഥിയന്‍ കവര്‍ന്നെന്നായിരുന്നു റഹ്മാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ലിഥിയന്റെ വിജയം ഇന്ത്യയുടേതുമാണെന്നും സന്തോഷവും സമാധാനവും പ്രതീക്ഷയും
 ഇതാ ലോകത്തിന് ഇന്ത്യയുടെ സമ്മാനം; പിയാനോയില്‍ വിസ്മയം തീര്‍ത്ത 13 കാരന്‍ യുഎസ് ഷോയില്‍ ഒന്നാമത്‌ (വിഡിയോ)


പിയാനോയില്‍ വിസ്മയം തീര്‍ത്ത 13 കാരന് 'വേള്‍ഡ്‌സ് ബെസ്റ്റ്' എന്ന യുഎസ് ഷോയുടെ ഒന്നാം സമ്മാനം. ചെന്നൈ സ്വദേശിയായ ലിഥിയന്‍ നാദസ്വരമാണ് പ്രതിഭ കൊണ്ട് ലോകത്തെ അമ്പരപ്പിച്ചത്. 

ഒരേ സമയം രണ്ട് പിയാനോ  വായിക്കാനും കണ്ണടച്ച് വായിക്കാനും ആസ്വാദകരുടെ ശ്വാസം നിലപ്പിക്കുന്ന പെര്‍ഫോമന്‍സ് നടത്താനുമെല്ലാം ഈ 13 കാരന് അനായാസം സാധിക്കും. ലിഥിയന്റെ പെര്‍ഫോമന്‍സില്‍ ജഡ്ജസ് അമ്പരന്നിരിക്കുന്നതും കരഞ്ഞു പോകുന്നതുമെല്ലാം ഫൈനല്‍ റൗണ്ട് വീഡിയോയില്‍ വ്യക്തമാണ്. ബീഥോവന്റെ സംഗീതമാണ് ഫൈനലില്‍ ലിഥിയന്‍ വായിച്ചത്.

യൂട്യൂബിലും സംഗീതലോകത്തും ലിഥിയന്‍ ഇതിനകം പ്രശസ്തനായ ലിഥിയനെ അഭിനന്ദിച്ച് എ ആര്‍ റഹ്മാന്‍ രംഗത്തെത്തിയിരുന്നു. തന്റെ ഹൃദയം ലിഥിയന്‍ കവര്‍ന്നെന്നായിരുന്നു റഹ്മാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ലിഥിയന്റെ വിജയം ഇന്ത്യയുടേതുമാണെന്നും സന്തോഷവും സമാധാനവും പ്രതീക്ഷയും ഈ വിജയം നല്‍കുന്നുവെന്നും  അദ്ദേഹം പറഞ്ഞു. 

എആര്‍ റഹ്മാന്റെ സ്ഥാപനമായ കെഎംഎംസിസി യിലെ വിദ്യാര്‍ത്ഥി കൂടിയാണ് ലിഥിയന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com