നമ്മളത്ര ഹാപ്പിയല്ല ! ജനങ്ങള്‍ സന്തുഷ്ടരല്ലാത്ത 20 രാജ്യങ്ങളില്‍ ഇന്ത്യയും ;  ഹാപ്പിനെസ്സില്‍ ഒന്നാമത് ഫിന്‍ലന്‍ഡ്

ഫിന്‍ലന്‍ഡാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്ലാന്‍ഡ്, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ന്യൂസിലന്‍ഡ്, കാനഡ, ഓസ്ട്രിയ എന്നിവ
നമ്മളത്ര ഹാപ്പിയല്ല ! ജനങ്ങള്‍ സന്തുഷ്ടരല്ലാത്ത 20 രാജ്യങ്ങളില്‍ ഇന്ത്യയും ;  ഹാപ്പിനെസ്സില്‍ ഒന്നാമത് ഫിന്‍ലന്‍ഡ്


ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞതായി യുഎന്‍ റിപ്പോര്‍ട്ട്. 156 രാജ്യങ്ങളുടെ പട്ടികയില്‍ 140-ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം 133 മതായിരുന്നു. യെമന്‍, സിറിയ, ബോട്‌സ്വാനിയ, വെനസ്വേല എന്നീ രാജ്യങ്ങളുടേതിന് തുല്യമായ അവസ്ഥയാണ് ജനങ്ങ ളുടെ സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കുള്ളതെന്നും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പറയുന്നു. 

ഫിന്‍ലന്‍ഡാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്ലാന്‍ഡ്, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ന്യൂസിലന്‍ഡ്, കാനഡ, ഓസ്ട്രിയ എന്നിവയാണ് ആദ്യ പത്തിലെ രാജ്യങ്ങള്‍.

പട്ടികയില്‍ യുഎസ് മുന്‍പത്തെക്കാള്‍ ഒരു സ്ഥാനം ഇടിഞ്ഞ് 19-ാമതും, യുകെ 15-ാമതുമാണ്. ജപ്പാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ 58,68,93 എന്നീ സ്ഥാനങ്ങളിലുമാണ്. സാമ്പത്തിക ശക്തികള്‍ക്കൊന്നും തന്നെ ആദ്യപത്തില്‍ ഇടം നേടാനായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

തെക്കനേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയാണ് ഏറ്റവും താഴെയുള്ളത്. പാകിസ്ഥാന്‍ പട്ടികയില്‍ 67 മതാണ്. സൗത്ത് സുഡാനാണ് ഒട്ടും സന്തോഷമില്ലാത്ത ജനങ്ങള്‍ ഉള്ള രാജ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com