ശത്രു റഡാറിനെ മണത്തറിഞ്ഞ് വിവരം തരാന്‍ 'എമിസാറ്റു'മായി ഐഎസ്ആര്‍ഒ; വിക്ഷേപണം ഏപ്രില്‍ ഒന്നിന്

സൈനിക ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും എമിസാറ്റിനെ പ്രയോജനപ്പെടുത്തുന്നത്. ശത്രുരാജ്യത്തിന്റെ റഡാറുകളെതിരിച്ചറിയുക. അതിര്‍ത്തിയില്‍ അവയുടെ സാന്നിധ്യവും കൃത്യമായ സ്ഥാനവും തിരിച്ചറിയുക, ആ പ്രദേശത്ത് എത്ര വ
ശത്രു റഡാറിനെ മണത്തറിഞ്ഞ് വിവരം തരാന്‍ 'എമിസാറ്റു'മായി ഐഎസ്ആര്‍ഒ; വിക്ഷേപണം ഏപ്രില്‍ ഒന്നിന്

ന്യൂഡല്‍ഹി: ശത്രുരാജ്യത്തിന്റെ ചാരഉപഗ്രഹങ്ങളെയും റഡാറുകളെയും നിമിഷ നേരം കൊണ്ട് കണ്ടെത്തുന്നതിന് സഹായിക്കുന്ന അത്യാധുനിക എമിസാറ്റ് ഐഎസ്ആര്‍ഒ ഉടന്‍ വിക്ഷേപിക്കും. ഡിആര്‍ഡിഒ ആണ് എമിസാറ്റി(ഇലക്ട്രോണിക് ഇന്റലിജന്റ്‌സ് സാറ്റലൈറ്റ്)നെ വികസിപ്പിച്ചെടുത്തത്. റഡാറുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് പുറമേ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും വിനിമയ രഹസ്യങ്ങള്‍  കൈമാറുന്നതിനും എമിസാറ്റിനെ ഉപയോഗിക്കാം. ഏപ്രില്‍ ഒന്നിനാണ് വിക്ഷേപിക്കുക. 

സൈനിക ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും എമിസാറ്റിനെ പ്രയോജനപ്പെടുത്തുന്നത്. ശത്രുരാജ്യത്തിന്റെ റഡാറുകളെതിരിച്ചറിയുക. അതിര്‍ത്തിയില്‍ അവയുടെ സാന്നിധ്യവും കൃത്യമായ സ്ഥാനവും തിരിച്ചറിയുക, ആ പ്രദേശത്ത് എത്ര വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ പ്രവര്‍ത്തന ക്ഷമമാണ് എന്ന് അറിയുക എന്നിവ സിംപിളായി എമിസാറ്റ് ചെയ്യും. 

ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നതിന് സാധാരാണയായി ബലൂണുകളും എയറോസ്റ്റാറ്റുകളുമാണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ ഹീലിയം തീരുന്നതോടെ ബലൂണുകളുടെ പ്രവര്‍ത്തനവും മണിക്കൂറുകള്‍ മാത്രമേ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാനാവൂ എന്ന പരിമിതികളുമാണ് എമിസാറ്റിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. 436 കിലോ ഭാരമുള്ള ഉപഗ്രഹം ഭ്രമണപഥത്തില്‍ 763 കിലോ മീറ്റര്‍ ദൂരത്തിലാണ് വിക്ഷേപിക്കുക. കഴുകന്‍ കണ്ണുകളുമായി രാജ്യത്തിന് മുകളില്‍ എമിസാറ്റ് സദാ ജാഗരൂകമായിരിക്കുമെന്ന് സാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com