വിദ്യാര്‍ത്ഥികളെ കാത്ത് സ്‌കോളര്‍ഷിപ്പുകള്‍

ഈ ആഴ്ച അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ്
വിദ്യാര്‍ത്ഥികളെ കാത്ത് സ്‌കോളര്‍ഷിപ്പുകള്‍

ആഴ്ച അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ്


ഡോ. എപിജെ അബ്ദുള്‍കലാം ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ബ്രൈറ്റ് സ്റ്റുഡന്റ് അവാര്‍ഡ് സ്‌കോളര്‍ഷിപ്പ് 2019 : കണക്കില്‍ മിടുക്കരായുള്ള 4 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. എപിജെ അബ്ദുള്‍ കലാം വെല്‍ഫെയര്‍ സൊസൈറ്റി നടത്തുന്ന ദേശീയതല ടെസ്റ്റ് പാസാകുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. തുടര്‍ വിദ്യാഭ്യാസത്തിന് സൊസൈറ്റി സ്‌കോളര്‍ഷിപ്പ് നല്‍കും. ആദ്യ 100 റാങ്കിലെത്തുന്നവര്‍ക്ക് വിവിധ കാഷ് അവാര്‍ഡുകളും സമ്മാനിക്കും. ഓണ്‍ലൈനായും അപേക്ഷിക്കാം അപേക്ഷിക്കേണ്ട വിലാസം http//www.b4s.in/sam/DAA4 . അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 28


നാഷണല്‍ സ്‌പോര്‍ട്‌സ് ടാലന്റ് സെര്‍ച്ച് ഗ്രാന്റ് ഫോര്‍ എസ്എജി 2019 : ആധുനിക കായിക ഇനങ്ങളില്‍ മത്സരിക്കാന്‍ 18 വയസിന് താഴെ പ്രായമുള്ളവരെ പ്രാപ്തരാക്കുന്നതിനായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ഗ്രാമങ്ങളില്‍ നിന്നും തീരദേശങ്ങളില്‍ നിന്നും ഗോത്രവര്‍ഗ്ഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നത്. കായിക രംഗത്ത് വളര്‍ച്ച കൈവരിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുകയാണ്  സ്‌കോളര്‍ഷിപ്പിന്റെ ഉദ്ദേശം. യോഗ്യത:  നിലവില്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) യുടെ പരിശീലന കേന്ദ്രങ്ങളില്‍ ഉള്ള 10 നും 18 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിലാസം http//www.b4s.in/sam/NST5 . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31

നാഷണല്‍ സ്‌പോര്‍ട്‌സ് ടാലന്റ് സെര്‍ച്ച് ഗ്രാന്റ് ഫോര്‍ എസ്ടിസി 2019

ജൂനിയര്‍ ലെവലിലുള്ള കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. യുവജനകാര്യ മന്ത്രാലയമാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്.  യോഗ്യത: നിലവില്‍ സായിയുടെ പരിശീലന കേന്ദ്രങ്ങളില്‍ ഉള്ള 10 നും 18 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, വിദ്യാഭ്യാസ ചെലവുകള്‍, സ്റ്റൈഫന്റ്, ഇന്‍ഷൂറന്‍സ്, താമസച്ചെലവ് എന്നിവ സൗജന്യമായി സായ് വഹിക്കും. ഓണ്‍ലൈനിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിലാസം http//www.b4s.in/sam/NST4 . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31

(വിവരങ്ങള്‍ക്ക് കടപ്പാട് : www.buddy4study.com)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com