അതിര്‍ത്തി തര്‍ക്കമോ ഇണചേരലോ!..: ഗ്രീന്‍ മാമ്പകളുടെ പോരാട്ടം, വീഡിയോ

പാമ്പുകള്‍ പരസ്പരം കീഴ്‌പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ച അഞ്ചു മീറ്ററോളം മാറിനിന്നാണ് കോര്‍ലെറ്റ് വെസ്സലും കൂട്ടരും ചിത്രീകരിച്ചത്. 
അതിര്‍ത്തി തര്‍ക്കമോ ഇണചേരലോ!..: ഗ്രീന്‍ മാമ്പകളുടെ പോരാട്ടം, വീഡിയോ

തെക്കുകിഴക്കന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന ഉഗ്രവിഷമുള്ള പാമ്പാണ് ഗ്രീന്‍ മാമ്പ. കണ്ടാല്‍ ഒരു പച്ചില പാമ്പിന്റെ ലുക്കൊക്കെ ഉണ്ടെങ്കിലും ഇവയ്ക്ക് കൊടിയ വിഷമാണുളളത്. മനുഷ്യരുടെ സാമിപ്യം ഉള്ളിടത്തുനിന്നെല്ലാം ഒഴിഞ്ഞ് മാറുന്ന ഈ പാമ്പുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. 

അതുകൊണ്ട് തന്നെ കടല്‍ത്തീരത്ത് വെച്ച് രണ്ട് ആണ്‍ മാമ്പകള്‍ തമ്മിലുള്ള പോരാട്ടം ആളുകളില്‍ കൗതുകമുണര്‍ത്തുന്നു. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോര്‍ലെറ്റ് വെസ്സല്‍ എന്ന യുവതിയാണ് ഗ്രീന്‍ മാമ്പകളുടെ പോരാട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ഏകദേശം 45 മിനിട്ടോളം ഇവയുടെ പോരാട്ടം നീണ്ടു നിന്നെന്ന് കോര്‍ലെറ്റ് വെസ്സല്‍ വിശദീകരിച്ചു. തീരത്തെ പൂഴിമണലില്‍ പിണഞ്ഞു കിടന്നായിരുന്നു പോരാട്ടം. പാമ്പുകള്‍ പരസ്പരം കീഴ്‌പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ച അഞ്ചു മീറ്ററോളം മാറിനിന്നാണ് കോര്‍ലെറ്റ് വെസ്സലും കൂട്ടരും ചിത്രീകരിച്ചത്. 

പതിവുപോലെ രണ്ട് ആണ്‍ മാമ്പകള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് ഇവിടെയും അരങ്ങേറിയത്. മാമ്പകളുടെ അതിര്‍ത്തിയില്‍ മറ്റ് ആണ്‍മാമ്പകള്‍ പ്രവേശിച്ചാല്‍ ഇവ പരസ്പരം പോരാടി ഒരാള്‍ വിജയം ഉറപ്പാക്കാറുണ്ട്. പോരാട്ടത്തില്‍ പരാജയപ്പെടുന്ന മാമ്പ അതിര്‍ത്തിവിട്ട് പോകുന്നതുവരെ ഇത് തുടരും.

പെണ്‍ മാമ്പകളുടെ മുന്നില്‍ ശക്തി തെളിച്ച് ഇണചേരാനായും ആണ്‍ മാമ്പകള്‍ പോരാടാറുണ്ട്. അത്തരത്തിലുള്ള പോരാട്ടമാകാം ഇതെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ സമീപത്തെവിടെയെങ്കിലും പെണ്‍ മാമ്പ പതിയിരിക്കുന്നുണ്ടാവുമെന്നും പാമ്പുകളെക്കുറിച്ചു പഠനം നടത്തുന്നവര്‍ പറയുന്നു.

തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ തീരങ്ങളിലാണ് ഗ്രീന്‍ മാമ്പകളെ സാധാരണ കണ്ടുവരുന്നത്. മരത്തിനു മുകളില്‍ കൂടി അനായാസം സഞ്ചരക്കാന്‍ ഇവയ്ക്കു കഴിയും ഈസ്റ്റ് ആഫ്രിക്കന്‍ ഗ്രീന്‍ മാമ്പയെന്നും വൈറ്റ് മൗത്ത്ഡ് മാമ്പയെന്നും ഇവ അറിയപ്പെടുന്നു. ഈ വിഭാഗത്തില്‍ പെട്ട പെണ്‍ മാമ്പകള്‍ക്ക് ആറര അടിയിലധികം നീളമുണ്ടാകും. പക്ഷികളും വവ്വാലുകളും പക്ഷിമുട്ടകളും എലിയുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com