'അരമണിക്കൂറാണ് അച്ഛന്‍ റോഡില്‍ കിടന്നത്, ആരെങ്കിലും രക്ഷിക്കാനുണ്ടായിരുന്നെങ്കില്‍ മരിക്കില്ലായിരുന്നു'; നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് മകന്‍

ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്ന ജോബി കെ. ജോണ്‍ എന്ന യുവാവിന്റെ അച്ഛന്‍ ജോണാണ് റോഡില്‍ തിരിഞ്ഞു നോക്കാന്‍ ആരുമില്ലാതെ ദാരുണമായി മരണപ്പെട്ടത്
'അരമണിക്കൂറാണ് അച്ഛന്‍ റോഡില്‍ കിടന്നത്, ആരെങ്കിലും രക്ഷിക്കാനുണ്ടായിരുന്നെങ്കില്‍ മരിക്കില്ലായിരുന്നു'; നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് മകന്‍

നടുറോഡില്‍ കുഴഞ്ഞു വീണു കിടക്കുന്ന അച്ഛനെ തിരിഞ്ഞു നോക്കാതെ പോകുന്നവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് മകന്‍. ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്ന ജോബി കെ. ജോണ്‍ എന്ന യുവാവിന്റെ അച്ഛന്‍ ജോണാണ് റോഡില്‍ തിരിഞ്ഞു നോക്കാന്‍ ആരുമില്ലാതെ ദാരുണമായി മരണപ്പെട്ടത്. വഴിയിലൂടെ നിരവധി പേര്‍ പോകുമ്പോഴാണ് ജോണ്‍ റോഡില്‍ കുഴഞ്ഞു വീഴുന്നത്. എന്നാല്‍ ഒരാള്‍ പോലും നോക്കുകയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയോ ചെയ്തില്ല. കണ്ടു നിന്നവര്‍ ആരെങ്കിലും തന്റെ അച്ഛനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അദ്ദേഹം രക്ഷപ്പെട്ടാനെ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഞാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആണ് എന്റെ പിതാവ് റോഡില്‍ കുഴഞ്ഞുവീണ് അരമണിക്കൂര്‍ നേരം കിടന്നു കണ്ടുനിന്ന വഴിയാത്രക്കാര്‍ ആരെങ്കിലും രക്ഷയ്ക്കായി ഉണ്ടായിരുന്നേല്‍ ഒരുപക്ഷേ ഇന്ന് നമ്മോടൊപ്പം ഒരുവനായി എന്റെ പിതാവ് ഉണ്ടായിരുന്നേനെ' ജോബി കുറിച്ചു. അച്ഛന്റെ മരണവാര്‍ത്തയുള്ള പത്രക്കുറിപ്പും ജോബി ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഇല്ലിത്തൊണ്ടിലെ പെട്രോള്‍ പമ്പിന് സമീപം ജോബിയുടെ അച്ഛന്‍ കുഴഞ്ഞു വീണത്. നിരവധി പേര് അതിലൂടെ കടന്നു പോയെങ്കിലും ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല. അരമണിക്കൂറാണ് ജോണ്‍ റോഡില്‍ കിടന്നത്. സമീപത്തൂടെ പോയ ആളുടെ കൈയില്‍ പിടിച്ചായിരുന്നു ജോണ്‍ വീണത്. അതിനിടെ റോഡിന്റെ നടുക്ക് കിടന്നിരുന്ന ജോണിനെ ഒരാള്‍ അരികത്തേക്ക് മാറ്റിക്കിടത്തുന്നതു വീഡിയോയിലുണ്ട്. ഹൃദയഭേദകമാണ് ജോബി പങ്കുവെച്ച വീഡിയോ. പൊലീസ് എത്തി വളരെ വൈകിയാണ് ജോണിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ജോണ്‍ മരിച്ചിരുന്നു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ജോബി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ജോബിയുടെ കുറിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com