ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത പ്രഭാതഭക്ഷണം ഇഡലി

നാളെ, മാര്‍ച്ച് 30 ലോക ഇഡലിദിനത്തിന് മുന്നോടിയായിട്ടാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത പ്രഭാതഭക്ഷണം ഇഡലി

ന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന പ്രഭാതഭക്ഷണമെന്ന പദവി സൗത്ത് ഇന്ത്യന്‍ ഭക്ഷണമായ ഇഡലിക്ക്. ഓണ്‍ലൈന്‍ ഫുഡ് രംഗത്തെ പ്രമുഖരായ യൂബര്‍ ഈറ്റസ് പുറത്ത് വിട്ട കണക്കുകളിലാണ് ഇത് പറയുന്നത്. നാളെ, മാര്‍ച്ച് 30 ലോക ഇഡലിദിനത്തിന് മുന്നോടിയായിട്ടാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ബെംഗളൂരു, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ ഇഡലി ഓര്‍ഡര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രാവിലെ ഏഴിനും 11.30നും ഇടയിലാണ് ഇഡലി ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെടുന്നത്. 2019 മാര്‍ച്ച് 10ന് ആയിരുന്നു ഇന്ത്യയില്‍ ഏറ്റവുമധികം ഇഡലിക്ക് ഓര്‍ഡര്‍ ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com