പാമ്പിന്റെ 'കളിയൊന്നും' കങ്കാരു എലികളോട് വേണ്ട, 'തോറ്റുപോകും' ( വീഡിയോ)

മെയ് വഴക്കമുള്ള കായികാഭ്യാസികൾ നടത്തുന്ന രീതിയിലുള്ള 'നിഞ്ജ' സ്‌റ്റൈല്‍ പ്രത്യാക്രമണത്തില്‍ വിദഗ്ധരാണെന്ന് ​ഗവേഷകർ കണ്ടെത്തിയത്
പാമ്പിന്റെ 'കളിയൊന്നും' കങ്കാരു എലികളോട് വേണ്ട, 'തോറ്റുപോകും' ( വീഡിയോ)


മിന്നല്‍ വേഗത്തിലാണ് പാമ്പുകള്‍ ഇരകളെ വായിലാക്കുക. എന്നാല്‍ ഈ തന്ത്രം കങ്കാരു എലികളോട് വേണ്ട. എതിരാളിയെ ചവിട്ടി കുതിച്ച് കങ്കാരു എലി ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കാനും രക്ഷപ്പെടാനും വിദ​ഗ്ധരാണ് കങ്കാരു എലികൾ. മെയ് വഴക്കമുള്ള കായികാഭ്യാസികൾ നടത്തുന്ന രീതിയിലുള്ള 'നിഞ്ജ' സ്‌റ്റൈല്‍ പ്രത്യാക്രമണത്തില്‍ വിദഗ്ധരാണെന്ന് ​ഗവേഷകർ കണ്ടെത്തിയത്. 

കങ്കാരു എലികളില്‍ ദീര്‍ഘകാലമായി പഠനം നടത്തി വന്ന ​ഗവേഷകർക്ക്, ഈ എലികള്‍ ഒരിക്കല്‍ പോലും പാമ്പുകള്‍ക്ക് ഇരയായില്ല എന്നത്  അതിശയമായി. തുടര്‍ന്ന് കങ്കാരു എലികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ചു. ഇതോടെയാണ്  വിഴുങ്ങാനെത്തുന്ന ശത്രുവിനെ ചവിട്ടിത്തുരത്തി രക്ഷപ്പെടുന്ന എലിയുടെ ദൃശ്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചത്. 

അതിവിദഗ്ധമായി തലയുടെ ഭാഗം പാമ്പിന്റെ വായ്ക്കുള്ളില്‍ പെടാതെ പ്രതിപ്രവര്‍ത്തിക്കാന്‍ കങ്കാരു എലികള്‍ക്ക് കഴിയുന്നു എന്ന് വീഡിയോ തെളിയിക്കുന്നു. തങ്ങളുടെ നീണ്ട കാലുകൾ ഉപയോഗിച്ച് തൊഴിച്ചാണ് പാമ്പിന്റെ വായിൽ അകപ്പെടാതെ രക്ഷപെടുന്നത്.  ശരീരത്തിന്റെ അഞ്ചോ ആറോ മടങ്ങ് ഉയരത്തില്‍ കങ്കാരു എലികള്‍ക്ക് കുതിയ്ക്കാന്‍ കഴിയും. വിരലിലെണ്ണാവുന്ന അവസരങ്ങളില്‍ മാത്രമാണ് ഇവ ശത്രിക്കൾക്ക് മുമ്പിൽ കീഴടങ്ങിയിട്ടുള്ളൂ.

വലിപ്പമുള്ള ചെവികളാണ് കങ്കാരു എലികളെ രക്ഷപ്പെടലിന് സഹായിക്കുന്നതെന്നാണ് ​ഗവോഷകരുടെ നി​ഗമനം. ശബ്ദമില്ലെങ്കില്‍ പോലും ശത്രുക്കളുടെ അതി സൂക്ഷ്മചലനങ്ങള്‍ ഇവയ്ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. കങ്കാരുവിന്റെതു പോലുള്ള കാലുകളും രൂപവും എലികളെ കുതിച്ചുചാട്ടത്തിന് സഹായിക്കുന്നുവെന്നും ​ഗവേഷകർ അഭിപ്രായപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com