'അവള്‍ മാത്രമല്ല ഞാനും അയാളുടെ ഇരയായിരുന്നുവെന്ന് വൈകി തിരിച്ചറിഞ്ഞു'; അമ്പരപ്പിക്കുന്ന തുറന്നെഴുത്തുമായി യുവതി 

'അവള്‍ മാത്രമല്ല ഞാനും അയാളുടെ ഇരയായിരുന്നുവെന്ന് വൈകി തിരിച്ചറിഞ്ഞു'; അമ്പരപ്പിക്കുന്ന തുറന്നെഴുത്തുമായി യുവതി 

തന്റെ തുറന്നു പറച്ചില്‍ എങ്ങനെയാണ് പ്രതിഫലിച്ചതെന്ന് 'ഹ്യൂമന്‍സ് ഓഫ് ബോംബെ' എന്ന ഫെയ്‌സ്ബുക്ക് പേജിലുടെ പങ്കുവെച്ചിരിക്കുകയാണ് ശ്രുതി

മീ ടൂ മൂവ്‌മെന്റിലുടെ തനിക്ക് കാമുകനില്‍ നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ശ്രദ്ധേയയായ സ്ത്രീയാണ് ശ്രുതി ചൗധരി.  കാമുകന്‍ നടത്തിയ ലൈംഗിക അതിക്രമത്തെക്കുറിച്ചായിരുന്നു അന്ന് ശ്രുതി തുറന്നു പറഞ്ഞത്. ഇപ്പോഴിതാ തന്റെ തുറന്നു പറച്ചില്‍ എങ്ങനെയാണ് പ്രതിഫലിച്ചതെന്ന് 'ഹ്യൂമന്‍സ് ഓഫ് ബോംബെ' എന്ന ഫെയ്‌സ്ബുക്ക് പേജിലുടെ പങ്കുവെച്ചിരിക്കുകയാണ് ശ്രുതി. 

'സ്വപ്നങ്ങളെ എത്തിപ്പിടിക്കാനായി ചെറിയ ഒരു ഗ്രാമത്തില്‍ നിന്നും മുംബൈയിലേക്ക് എത്തിപ്പെട്ടതാണ് ഞാന്‍. എന്റെ എഴുത്തുകള്‍ കണ്ട് എന്നെ കൂടെ ജോലി ചെയ്യാനായാണ് അയാള്‍ വിളിക്കുന്നത്. പിന്നീട് ഞങ്ങള്‍ പരസ്പരം അടുത്തു. എന്റെ പ്രശ്‌നങ്ങളെക്കുറിച്ചും അരക്ഷിതാവസ്ഥയെക്കുറിച്ചും ഞാന്‍ അയാളോട് മനസ് തുറന്നു. പിന്നീട് ഞങ്ങള്‍ അടുത്തു. ആ അടുപ്പം ശാരീരികമായ ബന്ധത്തിലേക്ക് വരെ വളര്‍ന്നു. സ്‌കോട്‌ലാന്റിലേക്ക് ഒരു യാത്ര പോകുന്നതു വരെ കാര്യങ്ങളെല്ലാം സുഗമമായിരുന്നു.

അവിടെവച്ച് ഒരു രാത്രി അയാള്‍ എന്നെ തടഞ്ഞു നിര്‍ത്തി. ഞാന്‍ തയാറല്ലാതിരുന്നിട്ടുപോലും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഞാന്‍ ഒഴിഞ്ഞുമാറി. അത് മനസ്സിലാക്കിയതോടെ അയാളുടെ സ്വഭാവരീതി മാറി. വളരെ രൂക്ഷമായി പെരുമാറാന്‍ തുടങ്ങി. എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അയാളുടെ ആവശ്യം അംഗീകരിക്കാതിരുന്നത് എന്റെ തെറ്റാണെന്ന് വരെ ചിന്തിച്ചു. അയാളുടെ ആവശ്യത്തിന് ഞാന്‍ വഴങ്ങി. പക്ഷേ അയാള്‍ വളരെ ക്രൂരമായി പെരുമാറി. എന്നെ വേദനിപ്പിച്ചു, കടിച്ചു. അതൊരു പീഡനമായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ വൈകി'. ശ്രുതി തന്റെ ദുരനുഭവം പറയുന്നു.

എന്നാല്‍ പിന്നീടാണ് താന്‍ അയാളെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നതെന്നും പല സ്ത്രീകളുമായും ബന്ധമുള്ളയാളായിരുന്നു അയാളെന്നും അവര്‍ പറയുന്നു. 'അതോടെ ആ ബന്ധം ഉപേക്ഷിച്ചു. പക്ഷേ ഒരേ സ്ഥാപനത്തില്‍ ജോലി തുടര്‍ന്നു. പിന്നീടാണ് മറ്റൊരു പെണ്‍കുട്ടിയും അയാളില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായതായി പറയുന്നത്. അപ്പോഴാണ് ഞാനും ആ കുട്ടിയുമൊക്കെ അയാളുടെ ഇരകള്‍ മാത്രമാണെന്ന് മനസ്സിലാക്കുന്നത്. അതേ ബന്ധങ്ങള്‍ക്കിടയിലും ബലാല്‍സംഗവും പീഡനവും ഒക്കെ നടക്കുന്നുണ്ട്. അത് അത്ര നല്ല കാര്യമല്ല. ഞാന്‍  അതിനെക്കുറിച്ച് തുറന്നെഴുതി. അതൊരു പോരാട്ടത്തിന്റെ തുടക്കമായിരുന്നു. ആ പോസ്റ്റിന് മറുപടിയായി നിരവധി പെണ്‍കുട്ടികളാണ് അയാള്‍ക്കെതിരെ രംഗത്ത് വന്നത്. അത് ഞാന്‍ പ്രതീക്ഷിച്ചതിലും മേലെയായിരുന്നു. എന്തെങ്കിലും ചെയ്‌തേപറ്റൂ എന്ന ചിന്തയായി. എല്ലാവര്‍ക്കും വേണ്ടി അയാളുടെ മുഖംമൂടി അഴിക്കുക എന്ന ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. എല്ലാവര്‍ക്കും പോരാടാന്‍ ഞാന്‍ ധൈര്യം പകര്‍ന്നു. ശക്തമായി തന്നെ യുദ്ധം ചെയ്തു. അയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. അയാള്‍ക്കെതിരെ നടപടി എടുത്തു. 

എന്റെ കഥ ഇന്ന് മറ്റുള്ളവര്‍ക്ക് തിരികെ പോരാടാന്‍ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളൊരിക്കലും ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയണം. നിങ്ങളനുഭവിക്കുന്ന അരേ ദുരിതങ്ങള്‍ അനുഭവിക്കുന്ന മറ്റുള്ളവരും ഉണ്ടാകാം' എന്ന് പറഞ്ഞാണ് ശ്രുതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com