മെയ് ദിനത്തില്‍ മുങ്ങി നിവര്‍ന്ന് വ്യത്യസ്തമായ ഒരാഘോഷം ; ചിത്രങ്ങള്‍ വൈറല്‍

വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരക്കണക്കിന് ആളുകളാണ് മെയ്ദിനത്തില്‍ ആട്ടവും പാട്ടുമായി തെരുവില്‍ ഒത്തുചേര്‍ന്നത്
മെയ് ദിനത്തില്‍ മുങ്ങി നിവര്‍ന്ന് വ്യത്യസ്തമായ ഒരാഘോഷം ; ചിത്രങ്ങള്‍ വൈറല്‍

ലണ്ടന്‍ : മെയ് ദിനം തൊഴിലാളി ദിനമായി ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍, ബ്രിട്ടനിലെ സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ മറ്റൊരു ആചാരത്തോടെയാണ് ഇതിനെ വരവേല്‍ക്കുന്നത്. വര്‍ഷങ്ങളായി നടത്തപ്പെടുന്ന മെയ് സ്‌നാനത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. 

പുലര്‍ച്ചെ 5.30 ന് വടക്കന്‍ കടലില്‍ മുങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ മെയ്ദിനത്തെ വരവേറ്റത്. ഇങ്ങനെ ചെയ്യുന്നത് പരീക്ഷയില്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് പരമ്പരാഗതമായ വിശ്വാസം. മുന്‍കാലങ്ങളിലേതിനേക്കാള്‍ നല്ല അന്തരീക്ഷമായിരുന്നു ഇത്തവണയെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. 

ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരക്കണക്കിന് ആളുകളാണ് മെയ്ദിനത്തില്‍ ആട്ടവും പാട്ടുമായി തെരുവില്‍ ഒത്തുചേര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com