വണ്ടി ഓടിക്കുന്നതിനിടെ ഹൃദയാഘാതം, അച്ഛന്‍ മരിച്ചു; സ്റ്റിയറിങ് നിയന്ത്രിച്ച് പത്ത് വയസ്സുകാരന്‍ ഒഴിവാക്കിയത് വലിയ അപകടം 

വാഹനമോടിക്കവെ നടുറോഡില്‍ വച്ച് അച്ഛന് ഹൃദയാഘാതമുണ്ടായപ്പോള്‍ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത പത്ത് വയസ്സുകാരന്‍
വണ്ടി ഓടിക്കുന്നതിനിടെ ഹൃദയാഘാതം, അച്ഛന്‍ മരിച്ചു; സ്റ്റിയറിങ് നിയന്ത്രിച്ച് പത്ത് വയസ്സുകാരന്‍ ഒഴിവാക്കിയത് വലിയ അപകടം 

ബംഗളൂരു: വാഹനമോടിക്കവെ നടുറോഡില്‍ വച്ച് അച്ഛന് ഹൃദയാഘാതമുണ്ടായപ്പോള്‍ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത പത്ത് വയസ്സുകാരന്‍ ഒഴിവാക്കിയത് വലിയ അപകടം. കര്‍ണാടകയിലെ തുംകൂറില്‍ വച്ചാണ് സംഭവം. പ്രഷര്‍ കുക്കറുകള്‍ വില്‍പ്പനകേന്ദ്രങ്ങളിലെത്തിക്കുന്ന ഗൂഡ്‌സ് കാരിയര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ശിവകുമാറാണ് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മരിച്ചത്. 

97 കിലോമീറ്ററോളം വാഹനമോടിച്ചശേഷം പെടുന്നനെയാണ് ശിവകുമാറിന് നെഞ്ചുവേദനയുണ്ടായത്. അച്ഛന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കരയാന്‍ തുടങ്ങിയെങ്കിലും മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് മകന്‍ പുനീര്‍ത്ഥ് വാഹനത്തിന്റെ വഴിമാറ്റി. പലതവണ വിളിച്ചിട്ടും അച്ഛന്‍ വിളികേള്‍ക്കാതെ വന്നപ്പോള്‍ അലറികരയുകയായിരുന്നു പുനീര്‍ത്ഥ്. 

വേനലവിധി ആയതിനാലാണ് ശിവകുമാര്‍ മകനെയും കൂട്ടി ജോലിക്ക് പോയത്. കൊറടാഗരേയിലെ അല്ലലസാന്ദ്ര സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പുനീര്‍ത്ഥ്. ഒന്നാം ക്ലാസ്സുകാരന്‍ നരസിംഹരാജുവാണ് പുനീര്‍ത്ഥിന്റെ സഹോദരന്‍. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. 

ബംഗളൂരുവിലെ ഒരു ഗാര്‍മെന്റ് കമ്പനിയിലെ തൊഴിലാളിയാണ് ശിവകുമാറിന്റെ ഭാര്യ മുനിരത്‌നമ്മ. ദുര്‍ഗഡഹള്ളിയാണ് സ്വദേശമെങ്കുലും ഭര്‍ത്താവുപേക്ഷിച്ച മുനിരത്‌നമ്മയുടെ അമ്മയ്ക്ക് കൂട്ടായി ഇവര്‍ അല്ലസാന്ദ്രയിലാണ് താമസിക്കുന്നത്. സമയോചിത ഇടപെടലിലൂടെ വലിയ അപകടമൊഴിവാക്കിയ പുനീര്‍ത്ഥിന് ഹുള്ളിയാരു പൊലീസ് അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com