സിസേറിയന്‍ മുറിവിലൂടെ ആന്തരികാവയവങ്ങള്‍ പുറത്തു വരുന്ന അപൂര്‍വ്വ രോഗം; പൊരുതി 43കാരിയായ മിഷേല്‍  

കൊളോസ്‌റ്റൊമി ബാഗും ഫീഡിങ് ട്യൂബുകളുമായാണ് മിഷേല്‍ ഇപ്പോള്‍ ജീവിക്കുന്നത്
സിസേറിയന്‍ മുറിവിലൂടെ ആന്തരികാവയവങ്ങള്‍ പുറത്തു വരുന്ന അപൂര്‍വ്വ രോഗം; പൊരുതി 43കാരിയായ മിഷേല്‍  

യറ്റിലെ സിസേറിയന്‍ മുറിവിലൂടെ ആന്തരികാവയവങ്ങള്‍ പുറത്തു വരുന്ന അപൂര്‍വ്വ രോഗാവസ്ഥയുമായി 43കാരി മിഷേല്‍ ഓഡി. 2004ല്‍ മകള്‍ കെയിറയ്ക്ക് സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജന്മം നല്‍കി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിഷേല്‍ ഇത്തരത്തിലൊരു രോഗാവസ്ഥയിലേക്ക് എത്തിയത്. 

ഫിസ്റ്റുല മൂലമാണ് മിഷേലിന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പഴുപ്പുള്ള ഒരു അറയില്‍ നിന്നും ശരീരത്തില്‍ തന്നെയുള്ള മറ്റൊരു അറയിലേക്ക് രൂപപ്പെടുന്ന വഴിയാണ് ഫിസ്റ്റുല. ഒരു അവയവത്തില്‍ നിന്നും തൊലിപ്പുറത്തേക്കോ മറ്റൊരു അവയവത്തിന്റെ ഉള്ളറയിലേക്കോ ഇത് രൂപപ്പെടാം. ഇത് മലദ്വാരത്തില്‍ നിന്നോ ഗര്‍ഭപാത്രത്തില്‍ നിന്നോ മൂത്ര സഞ്ചിയില്‍ നിന്നോ മറ്റൊരു അവയവത്തിലേക്കോ തൊലിപ്പുറത്തേക്കോ ഉണ്ടാകാം. മിഷേലിന് വയറ്റില്‍ നിന്നും തൊലിപ്പുറത്തേക്കാണ് ഇതുണ്ടായത്. ഇത് സിസേറിയന്‍ ചെയ്ത ഭാഗത്തിലൂടെ പുറത്തേക്ക് തള്ളി. 

ഇപ്പോള്‍ മിഷേലിന്റെ പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായി മാറികൊണ്ടിരിക്കുകയാണ്. കൊളോസ്‌റ്റൊമി ബാഗും ഫീഡിങ് ട്യൂബുകളുമായാണ് മിഷേല്‍ ഇപ്പോള്‍ ജീവിക്കുന്നത്. മിഷേലിന്റെ വയറിന്റെ ഒരു ഭാഗം, ചെറു-വന്‍ കുടലുകള്‍, പാന്‍ക്രിയാസ്, ലിവര്‍ എന്നിവ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ശസ്ത്രക്രിയയാണ് മുന്നിലുള്ള പോംവഴിയെങ്കിലും ശസ്ത്രക്രിയയ്ക്കിടയില്‍ മിഷേല്‍ മരിക്കാനുള്ള സാധ്യത 35 ശതമാനമാണെന്ന് ഡോക്ടര്‍മാര്‍ പരയുന്നുണ്ട്. എങ്കിലും ബാക്കിയുള്ള 65ശതമാനത്തിലാണ് മിഷേലിന്റെ പ്രത്യാശ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com