അമ്മയെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു; രണ്ടുമാസം പ്രായമുളള കുഞ്ഞനിയന് മൂന്നുവയസ്സുകാരി കാവലിരുന്നത് ദിവസങ്ങളോളം, അതിജീവനം

മൂന്നുവയസ്സുളള ഒരു ബാലികയാണ് രണ്ടുമാസം മാത്രം പ്രായമുളള പിഞ്ചുകുഞ്ഞിന് രക്ഷകയായത്
അമ്മയെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു; രണ്ടുമാസം പ്രായമുളള കുഞ്ഞനിയന് മൂന്നുവയസ്സുകാരി കാവലിരുന്നത് ദിവസങ്ങളോളം, അതിജീവനം

ലോസ് ഏഞ്ചല്‍സ്: മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ കരളലിയിപ്പിക്കുന്ന കഥകള്‍ നിരവധി കേട്ടിട്ടുണ്ട്. കുട്ടികളുടെ അതിജീവനം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ എല്ലാവരും പതിവായി ഓര്‍ക്കാറുമുണ്ട്. ഇവിടെ ഇത്തരത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടപ്പോള്‍, സഹോദരന് താങ്ങായി സഹോദരി എത്തിയ കഥയാണ് പറയാനുളളത്. എന്നാല്‍ ഇവിടെ പ്രായമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മൂന്നുവയസ്സുളള ഒരു ബാലികയാണ് രണ്ടുമാസം മാത്രം പ്രായമുളള പിഞ്ചുകുഞ്ഞിന് രക്ഷകയായത്. അതും ദിവസങ്ങളോളം ഒരു വീട്ടില്‍ പരസഹായമില്ലാതെ. ധീരയായ പെണ്‍കുട്ടിയുടെയും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് സംഭവം. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നാണ് ഇവര്‍ ഒറ്റയ്ക്കായത്. വെടിവെയ്പില്‍ ഇരുവരും മരിക്കുകയായിരുന്നുവെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പറയുന്നു. ഭര്‍ത്താവ് ഡേവിഡ് പാര്‍സ ഭാര്യയ്ക്ക് നേരെ നിറയൊഴിച്ച ശേഷം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തെ തുടര്‍ന്നാണ് കുട്ടികള്‍ ഒറ്റയ്ക്കായത്.

ഇനിയാണ് കുട്ടികളുടെ ഞെട്ടിക്കുന്ന അതിജീവന കഥ. ദിവസങ്ങളോളം രണ്ടുമാസം മാത്രം പ്രായമുളള സഹോദരനെ പരിപാലിക്കുകയായിരുന്നു മൂന്നുവയസ്സുകാരി. അടുത്ത വീട്ടിലുളളവര്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കള്‍ മരിച്ചതായും കുട്ടികള്‍ ജീവനുവേണ്ടി മല്ലടിക്കുന്നതായുമുളള വിവരം പുറംലോകം അറിഞ്ഞത്.

ഏപ്രില്‍ 10ന് കുട്ടികളുടെ മാതാപിതാക്കള്‍ പരസ്പരം വഴക്കിടുന്ന ശബ്ദം അയല്‍ക്കാര്‍ കേട്ടിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 14ന് പതിവായുളള വീടുകള്‍തോറുമുളള പരിശോധനയ്ക്കായി പൊലീസ് എത്തി. കുടുംബങ്ങളുടെ ക്ഷേമാന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പൊലീസുകാര്‍ മടങ്ങിപ്പോയി. തുടര്‍ന്ന് സംശയം തോന്നിയ അടുത്തവീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് അവശനിലയില്‍ കുട്ടികളെ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com