ഏഴു വയസുകാരിയുടെ ശ്വാസകോശത്തില്‍ ബള്‍ബ് കുടുങ്ങി; ശസ്ത്രക്രിയ നടത്താതെ പുറത്തെടുത്തു

രാജഗിരി ആശുപത്രിയാണ് അതിസങ്കീര്‍ണമായ നടപടിയിലൂടെ ബള്‍ബ് പുറത്തെടുത്തത്
ഏഴു വയസുകാരിയുടെ ശ്വാസകോശത്തില്‍ ബള്‍ബ് കുടുങ്ങി; ശസ്ത്രക്രിയ നടത്താതെ പുറത്തെടുത്തു

കൊച്ചി; ഏഴ് വയസുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ശസ്ത്രക്രിയ ചെയ്യാതെ പുറത്തെടുത്തു. രാജഗിരി ആശുപത്രിയാണ് അതിസങ്കീര്‍ണമായ നടപടിയിലൂടെ ബള്‍ബ് പുറത്തെടുത്തത്. കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ശ്വാസകോശത്തിലാണ് ബള്‍ബ് കുടുങ്ങിയത്. ആദ്യം കോഴിക്കോട് പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായാണ് രാജഗിരിയില്‍ എത്തിച്ചത്. 

റിജിഡ് ബ്രോങ്കോസ്പി എന്ന രീതിയാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇത് നീണ്ടത്. കൂര്‍ത്ത ആഗ്രമുള്ള ബള്‍ബ് പുറത്തെടുക്കുന്നതിനിടെ ശ്വാസകോശത്തില്‍ മുറിവോ രക്തസ്രാവമോ ഉണ്ടായില്ലെന്ന് പീഡിയോട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. അഹമ്മദ് കബീര്‍ പറഞ്ഞു. ഡോ. കബീറിന്റെ നേതൃത്വത്തിലാണ് റിജിഡ് ബ്രോങ്കോസ്പി നടത്തിയത്. ഏതെങ്കിലും രീതിയിലുള്ള അടിയന്തിര സാഹചര്യ മുണ്ടായാല്‍ ശസ്ത്രക്രിയ നടത്താന്‍ ഡോ.ശിവ്. കെ നായരുടെ നേതൃത്വത്തിലുള്ള തൊറാസിക് സര്‍ജറി വിഭാഗവും സജ്ജമായിരുന്നു. 

ശ്വാസകോശത്തില്‍ ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് ഡോക്ടറെ കാണിച്ചത്. ശരീരം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി ബള്‍ബ് പുറത്തെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമായതിനാലാണ് കുട്ടിയെ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ രാജഗിരിയില്‍ എത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com