സെല്‍ഫി ഇത്ര വലിയ ചതിയാകുമെന്ന് ഓര്‍ത്തില്ല ; സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്ന മന്ത്രിക്ക് സെല്‍ഫിയിലൂടെ മറുപടി നല്‍കി പെണ്‍കുട്ടികള്‍ , ചിത്രം വൈറല്‍

കാള്‍ട്ടണിസെറ്റയില്‍  തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് പെണ്‍കുട്ടികള്‍ മാറ്റൊ സില്‍വിനിയെ  സെല്‍ഫിക്കു വേണ്ടി സമീപിച്ചത്
സെല്‍ഫി ഇത്ര വലിയ ചതിയാകുമെന്ന് ഓര്‍ത്തില്ല ; സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്ന മന്ത്രിക്ക് സെല്‍ഫിയിലൂടെ മറുപടി നല്‍കി പെണ്‍കുട്ടികള്‍ , ചിത്രം വൈറല്‍

റോം : സെല്‍ഫി എന്ന ആവശ്യവുമായി രണ്ട് പെണ്‍കുട്ടികള്‍ മുന്നിലെത്തിയപ്പോള്‍ അത് ഇത്ര വലിയ ചതിയാകുമെന്ന് ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി വിചാരിച്ചില്ല. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ഉപപ്രധാനമന്ത്രിയുടെ സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ മാറ്റൊ സില്‍വിനിയാണ് കുരുക്കില്‍പ്പെട്ടത്. 

സ്വവര്‍ഗ ലൈംഗികത, ഫെമിനിസം, ഗര്‍ഭച്ഛിദ്രം എന്നിവക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് മാറ്റൊ സില്‍വിനി. കാള്‍ട്ടണിസെറ്റയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് ഗിയ പാരീസി, മാള്‍ഡെഡ് റിസ്സോ എന്നീ പെണ്‍കുട്ടികള്‍ മാറ്റൊ സില്‍വിനിയെ ഒരു സെല്‍ഫിക്കു വേണ്ടി സമീപിച്ചത്.  എന്നാല്‍ മാറ്റൊ സില്‍വിനി സെല്‍ഫിയെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ പരസ്പരം ചുംബിക്കുകയായിരുന്നു.

ഗിയ പാരീസി ട്വിറ്റര്‍ വഴിയാണ് സില്‍വിനിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്.  ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അറിയിക്കുവാന്‍ തങ്ങള്‍ എല്ലാത്തരം മാധ്യമങ്ങളും ഉപയോഗിക്കുമെന്നും, മന്ത്രിമാര്‍ ഉപയോഗിക്കുന്ന മാധ്യമങ്ങളിലൂടെ തന്നെയാണ് തങ്ങള്‍ അവരെ വിമര്‍ശിക്കുന്നതെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഫോട്ടോ ഗിയ പാരിസി പോസ്റ്റ് ചെയ്തത്. 

ഫോട്ടോ വൈറലായതിനു പിന്നാലെ മാറ്റൊ സില്‍വിനി പെണ്‍കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് ഫോട്ടോ റീട്വിറ്റ് ചെയ്തു. എല്‍ജിബിറ്റിക്കും, ഫെമിനിസത്തിനും, ഗര്‍ഭഛിദ്രത്തിനും എതിരായി നടന്ന ലോക കുടുംബ കോണ്‍ഗ്രസിന് മാറ്റൊ സില്‍വിനി മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരുന്നു. 

അച്ഛനും, അമ്മയുമില്ലാത്ത കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ നോക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും, വാടകക്ക്  ഗര്‍ഭപാത്രം നല്‍കുന്നത് കുറ്റകൃത്യമാണെന്നും സില്‍വിനി അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com