കാന്‍സറിനെ പ്രതിരോധിക്കാന്‍ കാട്ടുകൂണ്‍ ; മരുന്ന് വേര്‍തിരിച്ചെടുത്ത മദ്രാസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് പേറ്റന്റ്‌

കാന്‍സറിനെ പ്രതിരോധിക്കാന്‍ കാട്ടുകൂണ്‍ ; മരുന്ന് വേര്‍തിരിച്ചെടുത്ത മദ്രാസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് പേറ്റന്റ്‌

പശ്ചിമഘട്ടത്തിലെ കന്യാകുമാരിപ്രദേശത്ത് നിന്നും കൊല്ലിമലയില്‍ നിന്നുമാണ് പ്രധാനമായും മരക്കാലന്‍ കൂണുകളെ കണ്ടെത്തിയത്.


ചെന്നൈ: പശ്ചിമഘട്ടത്തില്‍ കണ്ടുവരുന്ന കാട്ടുകൂണുകളില്‍ നിന്നും കാന്‍സറിനെ ചെറുക്കാനുള്ള മരുന്ന് വികസിപ്പിച്ചെടുത്തതിന്റെ പേറ്റന്റ് ഇന്ത്യാക്കാര്‍ക്ക്. മദ്രാസ് സര്‍വകലാശാലയിലെ പ്രൊഫസറായ വെങ്കടേശന്‍ കവിയരശനും അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥി ജെ മഞ്ജുനാഥനും ലഭിച്ചു. 2012ലാണ് ഈ കണ്ടുപിടിത്തത്തിലെ പേറ്റന്റിനായി സര്‍വകലാശാല അപേക്ഷ നല്‍കിയിരുന്നത്. 1960 മുതല്‍ കൂണുകളുടെ ഔഷധഗുണങ്ങളെ കുറിച്ച് പഠനം നടത്തിവരുന്നയാളാണ് പ്രൊഫസര്‍ കവിയരശന്‍. 

കൂണില്‍ നിന്നും കാന്‍സറിനെ പ്രതിരോധിക്കുന്ന ലെന്റിനസ് ട്യൂബര്‍ഗം എന്ന വസ്തുവാണ് ഇരുവരും ചേര്‍ന്ന് വേര്‍തിരിച്ചെടുത്തത്. ഉയര്‍ന്ന പോഷകഗുണമുള്ള ഈ ഘടകം ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മരക്കാലന്‍ എന്നാണ് പ്രാദേശികമായി ഈ കൂണിനത്തിനെ വിളിക്കുന്നത്.

പ്രത്യേക സമയങ്ങളില്‍ മാത്രമേ ഇത്തരം കൂണുകള്‍ പശ്ചിമഘട്ടത്തില്‍ ഉണ്ടാകുന്നുള്ളൂവെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. പശ്ചിമഘട്ടത്തിലെ കന്യാകുമാരിപ്രദേശത്ത് നിന്നും കൊല്ലിമലയില്‍ നിന്നുമാണ് പ്രധാനമായും മരക്കാലന്‍ കൂണുകളെ കണ്ടെത്തിയത്. കൊല്ലിമലയില്‍ താമസിക്കുന്ന ആദിവാസികള്‍ കാലങ്ങളായി ഈ കൂണുകള്‍ ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com