നടുറോഡില്‍ 14 മുട്ടകളിട്ട് മൂര്‍ഖന്‍; അമ്പരപ്പിക്കുന്ന വിഡിയോ

തിരക്കേറിയ റോഡില്‍ മൂര്‍ഖന്‍ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
നടുറോഡില്‍ 14 മുട്ടകളിട്ട് മൂര്‍ഖന്‍; അമ്പരപ്പിക്കുന്ന വിഡിയോ

ബംഗലൂരു: തിരക്കേറിയ റോഡില്‍ മൂര്‍ഖന്‍ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.കര്‍ണാടകയിലെ മധുര്‍ പട്ടണത്തിലാണ് സംഭവം.

കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറംലോകമറിഞ്ഞത്. നഗരത്തില്‍ താമസിക്കുന്ന അധ്യാപകന്റെ വീടിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ ഇയാള്‍ റോഡിലേക്ക് എടുത്തിടുകയായിരുന്നു. 

അതിനു ശേഷം സമീപത്തെ പാമ്പുപിടുത്തക്കാരനെ വിവരം അറിയിച്ചു. എന്നാല്‍ പാമ്പുപിടുത്തക്കാരന്‍ എത്തും മുന്‍പേ മൂര്‍ഖന്‍ നിരത്തിലേക്ക് ഇഴഞ്ഞു നീങ്ങി. തിരക്കേറിയ റോഡിലെത്തിയ പാമ്പ് അവിടെത്തന്നെ മുട്ടകളിടാന്‍ തുടങ്ങി. റോഡിലിറങ്ങിയ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങള്‍ അധ്യാപകന്‍ തന്നെയാണ് പകര്‍ത്തിയത്.

14 മുട്ടകളിട്ട പാമ്പിനെ പിന്നീട് പാമ്പു പിടിത്ത വിദഗ്ധന്‍ സമീപത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു. പാമ്പിന്റെ മുട്ടകള്‍ വിരിയുന്നതു വരെ അവയെ സൂക്ഷിക്കുമെന്നും വിരഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്ത് തുറന്നു വിടുമെന്നും പാമ്പു പിടിത്ത വിദഗ്ധന്‍ പ്രസന്ന വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com