നീരാളിയെ പച്ചയ്ക്ക് തിന്നാന്‍ യുവതിയുടെ ശ്രമം; തിരിച്ച് ആക്രമിച്ച് നീരാളി; വീഡിയോ

ലൈവായി എത്തിയാണ് യുവതി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമിച്ചത്
നീരാളിയെ പച്ചയ്ക്ക് തിന്നാന്‍ യുവതിയുടെ ശ്രമം; തിരിച്ച് ആക്രമിച്ച് നീരാളി; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്ത് സാഹസനത്തിന് ചിലര്‍ തയാറാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത് ഒരു ചൈനീസ് യുവതിയുടെ നീരാളി തീറ്റയാണ്. ജീവനുള്ള നീരാളിയെ വയറ്റിലാക്കാനുള്ള യുവതിയുടെ ശ്രമമാണ് ദുരന്തമായത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ചൈനീസ് ബ്ലോഗറാണ് യുവതി. ലൈവായി എത്തിയാണ് യുവതി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമിച്ചത്. എന്നാല്‍ വായില്‍ വെക്കുന്നതിന് മുന്‍പ് നീരാളി യുവതിയുടെ മുഖത്ത് പിടിച്ചു കയറുകയായിരുന്നു.

വളരെ ബുദ്ധിമുട്ടി നീരാളിയെ പിടിച്ച് കളയുന്ന യുവതിയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നീരാളിയെ പറിച്ചു മാറ്റുമ്പോള്‍ യുവതി വേദനകൊണ്ട് കരയുന്നതും വീഡിയോയിലുണ്ട്. കവിള്‍ പൊട്ടി ചോര വരുന്നതും കാണാനാകും. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൈറലായി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെയാണ് യുവതി സാഹസത്തിന് ശ്രമിച്ചത്. തുടര്‍ന്ന് കോടിക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നീരാളിയെ ജീവനോടെ തിന്നാന്‍ ശ്രമിച്ചതിന് യുവതിക്ക് നേരെ വിമര്‍ശനം ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com