രണ്ട് രൂപയ്ക്ക് വേണ്ടിയാണ് അന്ന് ലൈംഗികചൂഷണത്തിന് ഇരയാക്കപ്പെട്ടത്; ഇന്ന് അയാളുടെ വീട് 40 ലക്ഷത്തിന് വാങ്ങി

ഇന്ന് മലയാള സിനിമയും കടന്ന് ബോളിവുഡ് വരെയെത്തി നില്‍ക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാര്‍. 
രണ്ട് രൂപയ്ക്ക് വേണ്ടിയാണ് അന്ന് ലൈംഗികചൂഷണത്തിന് ഇരയാക്കപ്പെട്ടത്; ഇന്ന് അയാളുടെ വീട് 40 ലക്ഷത്തിന് വാങ്ങി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് സമൂഹം എല്ലായ്‌പ്പോഴും അനീതിയാണ് ചെയ്തിട്ടുള്ളത്. ഇപ്പോള്‍ കാര്യങ്ങള്‍ മാറിവരുന്നുണ്ടെങ്കിലും ഇന്ന് സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെല്ലാം ഒരു മോശം ഭൂതകാലം ഉണ്ടായിരിക്കും. അത്തരത്തില്‍ താന്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും ഇന്ന് എത്തിപ്പിടിച്ച ഉയരങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ആക്റ്റിവിസ്റ്റും സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റുമായ രഞ്ജുരഞ്ജിമാര്‍.

ഇന്ന് മലയാള സിനിമയും കടന്ന് ബോളിവുഡ് വരെയെത്തി നില്‍ക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാര്‍. എന്നാല്‍ സ്വന്തം സ്വത്വം വെളിപ്പെടുത്താനുള്ള പോരാട്ടത്തില്‍ കൂടെ നിന്നവരെയും തന്നെ പഴിച്ചവരെയും ഓര്‍മ്മിച്ചുകൊണ്ടാണ് രഞ്ജു സംസാരിച്ചത്. ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ടി പുരുഷന്മാരും സ്ത്രീകളും ചെയ്യുന്ന എല്ലാ ജോലികളും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ താന്‍ ചെയ്തുവെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതിനെല്ലാം ഇടയിലും അമ്മ തനിക്ക് താങ്ങായി നിന്നെന്നും രഞ്ജു പറയുന്നു.

വെറും രണ്ടു രൂപ കൊണ്ടു ദിവസച്ചിലവു കഴിച്ച വ്യക്തിയില്‍ നിന്ന് മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന വ്യക്തിയായി വളര്‍ന്നതിനെക്കുറിച്ച് ഏറെ വൈകാരികമായാണ് രഞ്ജു സംസാരിച്ചത്. തുടക്കകാലത്ത് സിനിമാ മേഖലയില്‍ നിന്നും ഇവര്‍ക്ക് പരിഹാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് തന്നെ ഇറക്കിവിട്ട വ്യക്തി ഇന്ന് ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നും താന്‍ ഇന്ന് മേക്കപ് മേഖലയില്‍ കഴിവു തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും രഞ്ജു പറഞ്ഞു.

പഠനകാലത്ത് ചോദ്യ പേപ്പര്‍ വാങ്ങാന്‍ രണ്ടു രൂപ ഇല്ലാത്ത ഒരു സാഹചര്യം തന്റെ ജീവിതത്തിലുണ്ടായിരുന്നെന്നും അന്ന് തന്നെ രണ്ടു രൂപ തന്നു സഹായിച്ച വ്യക്തി തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നെന്നും പിന്നീട് അയാളുടെ വീട് 40 ലക്ഷം രൂപയ്ക്ക് താന്‍ വാങ്ങിയെന്നും അവര്‍ വെളിപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com