'അവളുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയിക്കാണും'; സഹോദരി പൊതുവിടത്തില്‍ ഡാന്‍സ് കളിച്ചതിനെ എതിര്‍ത്തവരുടെ വായടപ്പിച്ച് യുവതി

'അവളുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയിക്കാണും'; സഹോദരി പൊതുവിടത്തില്‍ ഡാന്‍സ് കളിച്ചതിനെ എതിര്‍ത്തവരുടെ വായടപ്പിച്ച് യുവതി

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാണത്തിന്റെ കലാശക്കൊട്ടില്‍ സഹോദരി ഡാന്‍സ് കളിച്ചതിനെ എതിര്‍ത്ത് രംഗത്തെത്തിയവര്‍ക്ക് മറുപടി നല്‍കിയ യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായകുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാണത്തിന്റെ കലാശക്കൊട്ടില്‍ സഹോദരി ഡാന്‍സ് കളിച്ചതിനെ എതിര്‍ത്ത് രംഗത്തെത്തിയവര്‍ക്ക് മറുപടി നല്‍കിയ യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായകുന്നു. പാര്‍വതി സുമേഷ് എഴുതിയ കുറിപ്പാണ് സ്ത്രീകള്‍ പൊതുവിടങ്ങളില്‍ ഡാന്‍സ് കളിക്കുന്നതിനെയും മറ്റും എതിര്‍ക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയായിരിക്കുന്നത്. 

' ഈ ഡാന്‍സ് കളിക്കുന്നത് ഇലക്ഷന്റെ കലാശക്കൊട്ടിനാണ്. ആ സമയത്ത് ഞാന്‍ ഒരു തവണപോലും ഈ വീഡിയോ ഷെയര്‍ ചെയ്തില്ല. പക്ഷേ ഇതു കണ്ടിട്ട് പലര്‍ക്കും കുരുപൊട്ടിയതാകയാല്‍ ഇനി ഇതു കുറെ ആള്‍ക്കാരെക്കൂടി കാണിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി. ഇതു 'ശരിയായില്ല, വേണ്ടിയിരുന്നില്ല' എന്ന് തോന്നിയവര്‍ പറഞ്ഞ കാരണം, കല്യാണം കഴിക്കാത്ത പെണ്ണ് എന്നതാണ്. ശരിയാ..അവളുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയിക്കാണും. കല്യാണം കഴിഞ്ഞ് കളിച്ചാല്‍ ഇക്കൂട്ടര്‍ എന്ത് പറയുമെന്നതും ഊഹിക്കാം.' -പാര്‍വതി പോസ്റ്റില്‍ പറയുന്നു. 

പാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
 

ഈ വീഡിയോയിൽ വെള്ള സാരിയും ചുമന്ന ബ്ലൗസ്സും ധരിച്ച് ഡാൻസ് ചെയ്യുന്നത് എന്റെ അനിയത്തി അശ്വതി. വയസ്സ് 27. കല്യാണം കഴിക്കാൻ ഇതുവരെയും മനസ്സ് കൊണ്ട് തയ്യാറാകാത്തത് കൊണ്ട് അവിവാഹിതയായി തുടരുന്നു. തൊഴിൽ- അദ്ധ്യാപനം. നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. B.Ed നു അഡ്മിഷൻ ലഭിക്കാനുള്ള കാലതാമസത്തിൽ, ഒരുപക്ഷേ തന്റെ കർമമണ്ഡലം അതായിരിക്കില്ല എന്നറിഞ്ഞിട്ടു കൂടി ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് എന്ന പിജി ഡിപ്ലോമ കോഴ്സ് പാസ്സായി. അദ്ധ്യാപികയായി ജോലി ലഭിക്കുന്നതുവരെ ട്യൂട്ടോറികളിൽ പഠിപ്പിച്ചും, വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും സ്വയം വരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തി. ഇനി ബോട്ടണിയിൽ പിജി ചെയ്യണമെന്നാണ് ആഗ്രഹം. ഈ ഡാൻസ് കളിക്കുന്നത് ഇലക്ഷന്റെ കലാശക്കൊട്ടിനാണ്. ആ സമയത്ത് ഞാൻ ഒരു തവണപോലും ഈ വീഡിയോ ഷെയർ ചെയ്തില്ല. പക്ഷേ ഇതു കണ്ടിട്ട് പലർക്കും കുരുപൊട്ടിയതാകയാൽ ഇനി ഇതു കുറെ ആൾക്കാരെക്കൂടി കാണിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി. ഇതു "ശരിയായില്ല, വേണ്ടിയിരുന്നില്ല" എന്ന് തോന്നിയവർ പറഞ്ഞ കാരണം, കല്യാണം കഴിക്കാത്ത പെണ്ണ് എന്നതാണ്. ശരിയാ..അവളുടെ കന്യകാത്വം റോഡിൽ വീണ് ഒലിച്ചു പോയിക്കാണും. കല്യാണം കഴിഞ്ഞ് കളിച്ചാൽ ഇക്കൂട്ടർ എന്ത് പറയുമെന്നതും ഊഹിക്കാം. എന്റെ ഈ പോസ്റ്റിനെ അനുകൂലിക്കുന്നവർ ഇത് കുറച്ച് ആളുകൾക്ക് കാണാനുള്ള ഒരവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com