കെട്ടുകഥ വിശ്വസിച്ച് നിധി തേടി വനത്തില്‍ കയറി; കടുത്ത ചൂടിലും ഭക്ഷണം കിട്ടാതെയും തളര്‍ന്നു; അതിസാഹസികതയില്‍ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

നിധി തേടിയുളള യാത്രയില്‍ കടുത്ത ചൂടിലും വെളളവും ഭക്ഷണവും കിട്ടാതെയും ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കെട്ടുകഥ വിശ്വസിച്ച് നിധി തേടി വനത്തില്‍ കയറി; കടുത്ത ചൂടിലും ഭക്ഷണം കിട്ടാതെയും തളര്‍ന്നു; അതിസാഹസികതയില്‍ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഹൈദരാബാദ്: നിധി തേടിയുളള യാത്രയില്‍ കടുത്ത ചൂടിലും വെളളവും ഭക്ഷണവും കിട്ടാതെയും ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. നിധി കണ്ടെത്താന്‍ ബാങ്ക് ഉദ്യോഗസ്ഥനൊടൊപ്പം കാട്ടില്‍ പോയ രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ തുടരുന്നു.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പൊതുമേഖല ബാങ്കിലെ ജീവനക്കാരനായ ശിവകുമാറിനാണ് അതിസാഹിസകതയില്‍ ജീവന്‍ നഷ്ടമായത്. സുഹൃത്തായ ഹനുമന്ത് നായിക്കിനെ കണ്ടെത്താനുളള തെരച്ചില്‍ ആണ് നടക്കുന്നത്. കാട്ടില്‍ ഇരുവരുമായി കൂട്ടം തെറ്റിയ മറ്റൊരു സുഹൃത്ത് കൃഷ്ണ നായിക്ക് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഗുണ്ടൂര്‍ ജില്ലയില്‍ പൊതുമേഖല ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു ശിവകുമാര്‍.  ഇതിനിടെ ഹൈദരാബാദിലേക്ക് ശിവകുമാറിന് സ്ഥലംമാറ്റമായി. ഹൈദരാബാദിലേക്ക് പോകുന്നതിന് മുന്‍പ് നിധിയുമായി ബന്ധപ്പെട്ടു ഗ്രാമവാസികള്‍ പറഞ്ഞുനടന്നിരുന്ന കെട്ടുകഥകളില്‍ ആകൃഷ്ടനായ ശിവകുമാര്‍ ഇത് തേടി യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വിലപ്പിടിപ്പുളള കല്ലുകള്‍ തേടി കാട്ടിലേക്കുളള യാത്രയില്‍ ശിവകുമാര്‍ രണ്ടു സുഹൃത്തുക്കളെയും കൂടെ കൂട്ടി. ടിവി പളളി വനത്തില്‍ നിധി ഉണ്ട് എന്നായിരുന്നു നാട്ടുകാരുടെ കെട്ടുകഥ. 

നിധി ഉണ്ടെന്ന് ഗ്രാമവാസികള്‍ വിശ്വസിച്ചിരുന്ന വനത്തിലെ കൊട്ടെയ്‌കോണ്ട ലക്ഷ്യമാക്കിയിരുന്നു യാത്ര. യാത്രയുടെ ഭാഗമായി മൂന്നുപേരും അഞ്ച് മലനിരകള്‍ താണ്ടിയതായി പൊലീസ് പറയുന്നു. എന്നാല്‍ ഭക്ഷണവും വെളളവും തീര്‍ന്നതോടെ ഇവര്‍ അവശരാകുകയായിരുന്നു. അഞ്ചുദിവസത്തേയ്ക്കുളള ഭക്ഷണം മാത്രമാണ് അവര്‍ കരുതിയിരുന്നത്.  ഇതിനിടെ കൂട്ടം തെറ്റിയ കൃഷ്ണ നായിക്ക് മറ്റു രണ്ടുപേരെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ കാട്ടിന് പുറത്ത് എത്തിയ കൃഷ്ണ നായിക്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് ശിവകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com