'നഗ്നരായി യോഗത്തിനെത്തണം ; ഗുരു എത്താത്തപ്പോള്‍ ചിത്രം എടുത്ത് അയച്ചുകൊടുക്കണം' ; വിവാദ ആചാര്യന്റെ ആശ്രമ രീതികള്‍ വെളിപ്പെടുത്തി മുന്‍ അടിമ

എന്തെങ്കിലും കാരണവശാല്‍ റെനീറോയ്ക്ക് യോഗത്തിന് എത്താന്‍ സാധിച്ചില്ലെങ്കില്‍, സ്ത്രീകള്‍ നഗ്നചിത്രങ്ങള്‍ എടുത്ത് അയച്ചുനല്‍കണം 
'നഗ്നരായി യോഗത്തിനെത്തണം ; ഗുരു എത്താത്തപ്പോള്‍ ചിത്രം എടുത്ത് അയച്ചുകൊടുക്കണം' ; വിവാദ ആചാര്യന്റെ ആശ്രമ രീതികള്‍ വെളിപ്പെടുത്തി മുന്‍ അടിമ

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ വിവാദ നഗ്നപൂജ ആചാര്യന്‍ കീത്ത് റെനീറോയുടെ ആശ്രമത്തിലെ രീതികള്‍ വിചാരണകോടതിയില്‍ വെളിപ്പെടുത്തി മുന്‍ അടിമ. റെനീറോയുടെ അടിമകളിലൊരാളായിരുന്ന ലോറന്‍ സല്‍സ്മാനാണ് ബ്രൂക്ക്‌ലിന്‍ വിചാരണ കോടതിയില്‍ ആശ്രമത്തിലെ പതിവുകള്‍ തുറന്നു പറഞ്ഞത്. 

വനിതകള്‍ എല്ലാവരും നഗ്നരായി യോഗത്തിന് എത്തണമെന്നാണ് ആചാര്യന്‍ കീത്ത് റെനീറോയുടെ ഉത്തരവ്. ഇവരെല്ലാം നഗ്നരായി തറയില്‍ ഗുരുവിന് ചുറ്റും ഇരിക്കണം. കസേരയിലിരുന്ന് റെനീറോ ഇവര്‍ക്ക് ക്ലാസ്സുകളെടുക്കും. തത്വശാസ്ത്രമാണ് പഠിപ്പിക്കുന്നത്. 

ആചാര്യന്‍ കീത്ത് റെനീറോ വസ്ത്രം ധരിച്ചാകും യോഗത്തിനെത്തുക. എന്തെങ്കിലും കാരണവശാല്‍ റെനീറോയ്ക്ക് യോഗത്തിന് എത്താന്‍ സാധിച്ചില്ലെങ്കില്‍, സ്ത്രീകള്‍ നഗ്നചിത്രങ്ങള്‍ എടുത്ത് അദ്ദേഹത്തിന് അയച്ചുനല്‍കണം. അദ്ദേഹം കണ്ടു എന്ന് ഉറപ്പുവരുത്തണമെന്നും സല്‍സ്മാന്‍ പറഞ്ഞു. 

എല്ലാവരും ഒരുപോലെ ആയതിനാല്‍ എല്ലാവരും സന്തുഷ്ടരും ആയിരുന്നുവെന്ന് 42കാരിയായ സല്‍സ്മാന്‍ കോടതിയില്‍ വ്യക്തമാക്കി. ലൈംഗിക കച്ചവടം, കുട്ടികളുടെ നഗ്നചിത്രം എടുക്കല്‍, ആരാധനയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു, ബ്ലാക്ക്‌മെയില്‍ ചെയ്ത് ആജ്ഞകള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 58 കാരനായ കീത്ത് റെനിറോയെ ജയിലിലടച്ചത്. 

സ്വയം പ്രഖ്യാപിത ആള്‍ദൈവമായി അറിയപ്പെടുന്ന കീത്ത് റെനീറോയുടെ ആസ്രമത്തില്‍ നഗ്നപൂജയായിരുന്നു പ്രധാന ആരാധന. Nxivm എന്ന ഗ്രൂപ്പില്‍ സ്ത്രീകളുടെ നഗ്നചിത്രം ദുരുപയോഗം ചെയ്തുവെന്നും പൊലീസ് ആരോപിച്ചിരുന്നു. കേസിലെ സാക്ഷിവിസ്താരം കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ റെനീറോ ആജീവനാന്തകാലം ജയിലില്‍ കഴിയേണ്ടി വരും. 

കീത്തിനെ ദൈവത്തിന്റെ വകഭേദമായാണ് Nxvim ഗ്രൂപ്പില്‍ പഠിപ്പിച്ചിരുന്നതെന്നും, അനുയായികള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തി നല്‍കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ചിരുന്നതായും സാക്ഷികല്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഗ്രൂപ്പില്‍ സ്ത്രീകള്‍ സ്വയം അംഗമായതാണെന്നും, ആരെയും നിര്‍ബന്ധപൂര്‍വം ഒന്നും ചെയ്യിപ്പിച്ചിട്ടില്ലെന്നുമാണ് കീത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. 

Nxvim ഗ്രൂപ്പിന്റെ അധ്യക്ഷയായിരുന്ന അമ്മ നാന്‍സി വഴി 1998 ലാണ് കീത്ത് റെനീറോയെ പരിചയപ്പെടുന്നതെന്ന് സല്‍സ്മാന്‍ പറഞ്ഞു. അന്ന് 21 വയസ്സായിരുന്നു പ്രായം. വൈകാതെ കീത്തുമായി അടുത്തു. അദ്ദേഹവുമായി വളരെക്കാലം ലൈംഗികബന്ധവും തുടര്‍ന്നു. ആജ്ഞകള്‍ പാലിക്കാന്‍ വിസമ്മതിച്ചവരെ കീത്തും സംഘവും നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുമായിരുന്നു. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തതിന് ഒരു മെക്‌സിക്കന്‍ യുവതിയെ രണ്ടു വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചിരുന്നതായും ലോറന്‍ സല്‍സ്മാന്‍ കോടതിയില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com