വായ നിറയെ പല്ലുകള്‍, അതും മനുഷ്യന്റേത് പോലുള്ളവ; കരയ്ക്കടിഞ്ഞ അത്ഭുത മത്സ്യം

15 മില്ലീമിറ്റര്‍ മുതല്‍ 76 സെന്റീമീറ്റര്‍ വരെ ഇവയുടെ പല്ലുകള്‍ വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്
വായ നിറയെ പല്ലുകള്‍, അതും മനുഷ്യന്റേത് പോലുള്ളവ; കരയ്ക്കടിഞ്ഞ അത്ഭുത മത്സ്യം

ജോര്‍ജിയയിലെ സെന്റ് സൈമണ്‍സ് ദ്വീപ് കടല്‍ത്തീരത്ത് അടിഞ്ഞ മത്സ്യത്തെ കണ്ട് പ്രദേശവാസികള്‍ ഞെട്ടി. ഈ മത്സ്യത്തിന്റെ വായില്‍ നിറയെ പല്ലുകളാണെന്ന് മാത്രമല്ല, മനുഷ്യന്റേത് പോലുള്ള പല്ലുകളാണെന്നും കണ്ടതോടെയാണ് പ്രദേശവാസികള്‍ ശരിക്കും ഞെട്ടിയത്. 

ഷീപ്‌സ്‌ഹെഡ് എന്നയിനത്തില്‍പ്പെട്ട മിനാണ് ഇത്. ഇവയുടെ വായില്‍ നിറയെ പല്ലുകളാവും. 15 മില്ലീമിറ്റര്‍ മുതല്‍ 76 സെന്റീമീറ്റര്‍ വരെ ഇവയുടെ പല്ലുകള്‍ വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇരകള പൂര്‍ണമായും ചവച്ചരച്ച് അകത്താക്കാനാണ് ഇവയ്ക്ക് ഇത്രയധികം പല്ലുകള്‍. 

സെന്റ് സൈമണ്‍സ് ദ്വീപിലെ കടല്‍ത്തീരത്ത് ചത്ത് അടിഞ്ഞ ഈ ഭീകരനെ പ്രദേശവാസിയായ കരോലിന എന്ന യുവതിയാണ് ആദ്യം കണ്ടത്. തന്റെ മൂന്ന് വയസുകാരനായ മകനുമൊത്ത് നടക്കാനിറങ്ങിയപ്പോഴായിരുന്നു അത്. മീനിന്റെ അടുത്തേക്ക് എത്തി സൂക്ഷമമായി നിരീക്ഷിച്ചപ്പോഴാണ് പല്ലുകളിലെ വിസ്മയം തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ലോകത്തെയാകെ കൗതുക്കത്തിലാക്കുകയാണ് ഷീപ്‌സെഹെഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com