കുട്ടിയാനയെ നൈസായിട്ടങ്ങ് പിടിച്ച് തിന്നാമെന്ന് കരുതിയതാണ്: ഒടുവില്‍ ആനക്കൂട്ടത്തെ കണ്ടതോടെ പേടിച്ചോടി

ആനക്കുട്ടിയുടെ കരച്ചില്‍ കേട്ട് പെട്ടെന്ന് ആനക്കൂട്ടം തിരിഞ്ഞു. സിംഹങ്ങള്‍ക്കു നേരെ ആനകള്‍ പാഞ്ഞടുത്തതോടെ സിംഹങ്ങള്‍ ജീവനും കൊണ്ടോടി.
കുട്ടിയാനയെ നൈസായിട്ടങ്ങ് പിടിച്ച് തിന്നാമെന്ന് കരുതിയതാണ്: ഒടുവില്‍ ആനക്കൂട്ടത്തെ കണ്ടതോടെ പേടിച്ചോടി

വിശപ്പും മാതൃത്വവും നമ്മളെ ഒരുപോലെ സ്വാദീനിക്കുന്ന വികാരങ്ങളാണ്. ഇവിടെ രണ്ടും കൂടി കൂട്ടിമുട്ടിയപ്പോള്‍ ജയിച്ചത് മാതൃത്വമാണ്. കുറച്ച് ചിത്രങ്ങളിലൂടെ വലിയൊരു കഥ പറഞ്ഞിരിക്കുകയാണ് ഫോട്ടോഗ്രഫര്‍. ബോട്‌സ്വാനയില്‍ നിന്നുമുള്ള ഒരു വേട്ടയാടലാണ് ഫോട്ടോഗ്രഫര്‍ ചിത്രങ്ങളിലൂടെ വിവരിക്കുന്നത്. ഇത് മാതൃത്വത്തിന്റെയും വിശപ്പിന്റേയും കഥകള്‍ പറയുന്നു.

ബോട്‌സ്വാനയിലെ ഷോബെ നാഷണല്‍ പാര്‍ക്കില്‍ നിന്നും ഫൊട്ടോഗ്രഫറായ ജെയിംസ് ജിഫോര്‍ഡ് ആണ് ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ആനക്കുട്ടിയെ ആഹാരമാക്കാന്‍ ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റെ സാഹസികതയുടെ രംഗങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. 

സിംഹങ്ങള്‍ ആനക്കൂട്ടത്തെ ആക്രമിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമല്ല. ശത്രുവിനെ ആനകള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന്ത് തന്നെ കാരണം. എന്നാല്‍ ഇവിടെ സിംഹങ്ങളുടെ ബുദ്ധി മറ്റൊന്നായിരുന്നു. ആനക്കൂട്ടത്തില്‍ ഏറ്റവും പിന്നിലായി കുസൃതി കാട്ടി വരുന്ന കുട്ടായനയെ ആക്രമിക്കുക. 

ഇതിന് വേണ്ടി തക്കം പാത്തിരുന്ന സിംഹക്കൂട്ടം ആനക്കൂട്ടത്തിന് ഏറ്റവും പിറകില്‍ വന്ന കുട്ടിയാനയെ ആക്രമിച്ചു. ആനക്കുട്ടിയുടെ മേല്‍ ചാടിവീണ് ആക്രമിച്ചു. പിന്നാലെ മറ്റൊരു മുതിര്‍ന്ന സിംഹവും ആനക്കുട്ടിയെ ആക്രമിക്കാനെത്തി. എന്നാല്‍ ആനക്കുട്ടി കരഞ്ഞുകൊണ്ടോടിയതോടെ പദ്ധതി പൊളിയുകയായിരുന്നു.  

ആനക്കുട്ടിയുടെ കരച്ചില്‍ കേട്ട് പെട്ടെന്ന് ആനക്കൂട്ടം തിരിഞ്ഞു. സിംഹങ്ങള്‍ക്കു നേരെ ആനകള്‍ പാഞ്ഞടുത്തതോടെ സിംഹങ്ങള്‍ ജീവനും കൊണ്ടോടി. തലനാരിഴയ്ക്കു രക്ഷപെട്ട ആനക്കുട്ടി മുതിര്‍ന്ന ആനകള്‍ തീര്‍ത്ത സംരക്ഷണ വലയത്തിലാണ് പിന്നീട് നീങ്ങിയത്. സിംഹക്കൂട്ടം വേട്ടയാടുന്നതു പകര്‍ത്താനായി ഇവയെ പിന്തുടരുന്നതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ക്ക് ഈ അപൂര്‍വ രംഗങ്ങള്‍ വീണുകിട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com