ചൂട് കുറയ്ക്കാന്‍ ആഡംബരക്കാറില്‍ ചാണകം മെഴുകി യുവതി ! ചിത്രങ്ങള്‍ വൈറല്‍, അമ്പരപ്പ്

45 ഡിഗ്രിയോളം വരുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സെജാല്‍ ഷായ്ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു!
ചൂട് കുറയ്ക്കാന്‍ ആഡംബരക്കാറില്‍ ചാണകം മെഴുകി യുവതി ! ചിത്രങ്ങള്‍ വൈറല്‍, അമ്പരപ്പ്


അഹമ്മദാബാദ്: ചൂട് പ്രതിരോധിക്കാന്‍ പലമാര്‍ഗ്ഗങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ അഹമ്മദാബാദുകാരിയായ സെജാല്‍ ഷായുടെ 'വെറൈറ്റി' മാര്‍ഗം ഇന്റര്‍നെറ്റിനെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. തൂവെള്ള നിറത്തിലെ ടൊയോട്ട കൊറോള  മുഴുവന്‍ ചാണകം മെഴുകിയാണ് യുവതി കാറിന്റെ ചൂട് കുറയ്ക്കുന്നത്. രൂപേഷ് ഗൗരങ്കദാസ് എന്നയാളാണ് കാറിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. 

ചാണകത്തിന്റെ ഈ ഗുണം എനിക്ക് ഇതുവരെ അറിയില്ലായിരുന്നു. അംദാവദില്‍ നിന്നാണ് ഈ കാര്‍ കണ്ടെത്തിയത്. 45 ഡിഗ്രിയോളം വരുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സെജാല്‍ ഷായ്ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു എന്നും ഗൗരങ്ക കുറിച്ചു.

നമ്പര്‍ പ്ലേറ്റും ഗ്ലാസുകളും ഒഴികെ കാറിന്റെ മറ്റെല്ലാ ഭാഗവും ചാണകം മെഴുകിയ നിലയിലാണ് ചിത്രങ്ങളില്‍ കാണുന്നത്. ചൂട് കാലത്ത് തണുപ്പ് കിട്ടുന്നതിനും തണുപ്പ് കാലത്ത് ചൂട് കിട്ടുന്നതിനുമായി ഗ്രാമങ്ങളില്‍ ആളുകള്‍ വീടിന്റെ നിലത്ത് ചാണകം മെഴുകാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com