പാമ്പിനെ തിന്നുന്ന അണ്ണാന്‍; ഞെട്ടല്‍, ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

രണ്ട് കൈകൊണ്ട് പാമ്പിന്റെ കഴുത്തിന് പിടിച്ച് കടിക്കാന്‍ ഒരുങ്ങുന്ന അണ്ണാനെയാണ് ചിത്രത്തില്‍ കാണുന്നത്
പാമ്പിനെ തിന്നുന്ന അണ്ണാന്‍; ഞെട്ടല്‍, ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ളരെ സൗമ്യനും പാവത്താനുമായ മൃഗമാണ് അണ്ണാന്‍. ഒരു അനക്കം കേട്ടാല്‍ പോലും ഓടി അടുത്തുള്ള മരത്തിന്റെ മുകളില്‍ കയറുന്ന അണ്ണാനെ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എന്നാല്‍ എല്ലാ അണ്ണന്മാരും അത്ര സാധുക്കളല്ല. അവസരം കിട്ടിയാല്‍ പാമ്പിനെപ്പോലും പിടിച്ച് കടിച്ചു തിന്നാന്‍ ധൈര്യമുള്ള കേമന്മാര്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഇങ്ങനെയൊരു ചിത്രമാണ്. 

രണ്ട് കൈകൊണ്ട് പാമ്പിന്റെ കഴുത്തിന് പിടിച്ച് കടിക്കാന്‍ ഒരുങ്ങുന്ന അണ്ണാനെയാണ് ചിത്രത്തില്‍ കാണുന്നത്. ഇത് കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയ. യുഎസ്എയിലെ നാഷണല്‍ പാര്‍ക് സര്‍വീസിന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ഗ്വാഡലുപ് മൗണ്ടെയ്ന്‍സ് നാഷണല്‍ പാര്‍ക്കില്‍ വെച്ചാണ് ഈ അപൂര്‍വ ചിത്രം പകര്‍ത്തിയത്. 

റോക്ക് സ്‌ക്വിറലാണ് കഥയിലെ നായകന്‍. സാധാരണയായി ചെടികളും പഴങ്ങളും ധാന്യങ്ങളുമൊക്കെയാണ് ഇവ കഴിക്കുന്നത്. എന്നാല്‍ ഇവയുടെ സൗമ്യ ഭാവം കണ്ട് തെറ്റിദ്ധരിക്കരുത് ഇവ കിളിയുടെ മുട്ടയും പല്ലിയേയും പാമ്പിനേയുമെല്ലാം വയറ്റിലാക്കുമെന്നാണ് നാഷണല്‍ പാര്‍ക് സര്‍വീസ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. പാമ്പിന്റെ എല്ലുവരെ അണ്ണാന്‍ അകത്താക്കും. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ് ചിത്രം. ഇനി മുതല്‍ അണ്ണാനെയും പേടിക്കണമല്ലോ എന്നാണ് ചിലരുടെ കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com