ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ വ്യത്യസ്ത മുഖം: മരണശേഷം ഭര്‍ത്താവിന്റെ കട്ടൗട്ടുമായി ലോകപര്യടനം നടത്തി ഭാര്യ

പോളിന്റെ ചിത്രത്തോടൊപ്പം ഈ ലോകം മുഴുവനും താന്‍ സഞ്ചരിക്കുമെന്നാണ് അവസാനമായി പോളിന് മിഷേല്‍ നല്‍കിയ വാക്ക്.
ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ വ്യത്യസ്ത മുഖം: മരണശേഷം ഭര്‍ത്താവിന്റെ കട്ടൗട്ടുമായി ലോകപര്യടനം നടത്തി ഭാര്യ

രണക്കിടക്കയില്‍ വെച്ച് ഭര്‍ത്താവിന് കൊടുത്ത വാക്ക് പാലിച്ച് 58 കാരി മിഷേല്‍ ബോര്‍ക്ക്. 30 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് തന്നെ വിട്ട് പോയ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി ഇവര്‍ അദ്ദേഹത്തിന്റെ കട്ടൗട്ടുമായി ലോകപര്യടനം നടത്തുകയാണ്. മരണക്കിടക്കയില്‍ കിടക്കുന്ന ഭര്‍ത്താവ് പോള്‍ ബോര്‍ക്കിന് മിഷേല്‍ നല്‍കിയ വാക്കായിരുന്നു അത്. 

പോളിന്റെ ചിത്രത്തോടൊപ്പം ഈ ലോകം മുഴുവനും താന്‍ സഞ്ചരിക്കുമെന്നാണ് അവസാനമായി പോളിന് മിഷേല്‍ നല്‍കിയ വാക്ക്. പോള്‍ ലോകത്തോട് വിടപ്പറഞ്ഞിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും മിഷേല്‍ തന്റെ ഭര്‍ത്താവിന് വേണ്ടി യാത്രകള്‍ തുടരുന്നു. 

വിവാഹദിനത്തില്‍ എടുത്ത പോളിന്റെ ചിത്രവും കെട്ടിപ്പിടിച്ചാണ് മിഷേല്‍ ലോകം ചുറ്റുന്നത്. മടക്കി ഉപയോഗിക്കാന്‍ കഴിയുന്ന ചിത്രം തന്റെ ബാഗിലാണ് മിഷേല്‍ സൂക്ഷിച്ച് വയ്ക്കുന്നത്. വിവിധ രാജ്യങ്ങളിലെ സ്ഥലങ്ങള്‍ കാണാന്‍ പോകുമ്പോള്‍ ബാഗില്‍ സൂക്ഷിച്ചിരിക്കുന്ന പോളിന്റെ കട്ടൗട്ട് ചിത്രവും മിഷേല്‍ കൂടെ കൊണ്ടുപോകും. എന്നിട്ട് താന്‍ പോകുന്നിടത്തെല്ലാം പോളിന്റെ ചിത്രവും ഒപ്പം കൂട്ടും. താന്‍ കാണുന്ന എല്ലാ കാഴ്ച്ചകളും മിഷേല്‍ പോളിന്റെ കട്ടൗട്ട് ചിത്രത്തെയും കാണിക്കും.

ഓസ്രേലിയന്‍ സ്വദേശിയായ മിഷേല്‍ ന്യൂയോര്‍ക്ക്, തായ്‌ലാന്‍ഡ്, ഈഫല്‍ ടവര്‍, ബക്കിങ്ഹാം കൊട്ടാരം, സ്‌റ്റോണ്‍ഹെന്‍ജ് എന്നീ സ്ഥലങ്ങളാണ് ഇതുവരെ സന്ദര്‍ശിച്ചത്. അടുത്ത തവണ യാത്രയ്ക്ക് പോകുമ്പോള്‍ അന്‍പത് വയസുള്ളപ്പോഴെടുത്ത ഭര്‍ത്താവിന്റെ ചിത്രം കൂടെ കൊണ്ടുപോകണമെന്നാണ് മിഷേലിന്റെ ആഗ്രഹം. 

2016ല്‍ അര്‍ബുദം ബാധിച്ചാണ് പോള്‍ ലോകത്തോട് വിടപറഞ്ഞത്. അവസാന നാളുകളില്‍ പോളുമായുള്ള തന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി  മിഷേല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കോണ്‍വര്‍സേഷന്‍ വിത്ത് പോള്‍' എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയത്. പോളിന്റെ കട്ടൗട്ടുമായി താന്‍ നടത്തിയ യാത്രകളെക്കുറിച്ചും മിഷേല്‍ പുസ്തകം രചിച്ചിട്ടുണ്ട്. 'ട്രാവലിങ് വിത്ത് കാര്‍ബോര്‍ഡ്' എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com