കരയും ചിരിക്കും, പിന്നെയും കരയും വീണ്ടും ചിരിക്കും; വൈറലായി കല്യാണപ്പെണ്ണിന്റെ കള്ളക്കരച്ചില്‍, വീഡിയോ 

ദുബായില്‍ നടന്ന ഒരു ഇന്ത്യന്‍ വിവാഹത്തിന്റെയാണീ വീഡിയോ.
കരയും ചിരിക്കും, പിന്നെയും കരയും വീണ്ടും ചിരിക്കും; വൈറലായി കല്യാണപ്പെണ്ണിന്റെ കള്ളക്കരച്ചില്‍, വീഡിയോ 

ല്യാണദിവസം സ്വന്തം വീട്ടില്‍ നിന്നും പടിയിറങ്ങി പോകുമ്പോള്‍ വധു ഒരിറ്റ് കണ്ണീര്‍ വീഴ്ത്തുന്നത് ഇന്ത്യയില്‍ പതിവാണ്. ചിലയിടത്ത് ഇത് വീട്ടുകാര്‍ എല്ലാം ഉള്‍പ്പെട്ട കൂട്ടക്കരച്ചിലാകാം. എന്നാല്‍ ഇന്ന് ടെക്‌നോളജി വികസിച്ചതോടെ ആ കാഴ്ച പതിയെ ഇല്ലാതാവുകയാണ്. പഴയത്‌പോലെ പിരിഞ്ഞിരിക്കേണ്ട അവസ്ഥ ഇന്ന് ഇല്ലാത്തതിനാലും നേരത്തേ പിരിഞ്ഞ് ശീലമുള്ളതിനാലുമാകാമത്. 

ഏതായാലും തന്റെ കല്യാണദിനത്തില്‍ കള്ളക്കരച്ചില്‍ അഭിനയിച്ച് ആളുകളെ ചിരിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹദിവസം കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറയാന്‍ നേരം കളളക്കരച്ചില്‍ അഭിനയിക്കാന്‍ ശ്രമിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന കല്യാണപ്പെണ്ണിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ആദ്യം കുറച്ച് നേരം ചിരിക്കും, പിന്നെ കരയും അങ്ങനെ രസകരമാണീ വീഡിയോ. ദുബായില്‍ നടന്ന ഒരു ഇന്ത്യന്‍ വിവാഹത്തിന്റെയാണീ വീഡിയോ. വളരെപ്പെട്ടെന്നായിരുന്നു ഇത് വൈറലായത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും മറ്റുളളവരെ ടാഗ് ചെയ്യുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com