നാലാമത്തെ പ്രസവം കാറില്‍; ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് മൂത്തമകന്‍, വൈറല്‍

പതിവു പരിശോധനയ്ക്ക് പോകും പോലെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഇവര്‍ ആശുപത്രിയിലേക്ക് തിരിച്ചതായിരുന്നു.
നാലാമത്തെ പ്രസവം കാറില്‍; ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് മൂത്തമകന്‍, വൈറല്‍

രിശോധനയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് പോകും വഴി യുവതി പ്രസവിച്ചു. അപ്രതീക്ഷിതമായി പ്രസവവേദന വന്നതോടെ ഇവര്‍ കാറില്‍ വെച്ച് തന്നെ കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. യുകെയിലെ നൊവാഡയിലാണ് സംഭവം. റൂഡി നാപര്‍ എന്ന യുവതിയാണ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ആശുപത്രിയിലേക്ക് പോകും വഴി കാറില്‍ വച്ച് തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 

പതിവു പരിശോധനയ്ക്ക് പോകും പോലെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഇവര്‍ ആശുപത്രിയിലേക്ക് തിരിച്ചതായിരുന്നു. എന്നാല്‍ പകുതി വഴിക്ക് വെച്ച് റൂഡിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. കാറിന്റെ പിന്‍സീറ്റില്‍ ഇവരുടെ മറ്റ് മൂന്ന് മക്കള്‍ ഇരിക്കുന്നുണ്ടായിരുന്നു. പ്രസവിക്കും മുന്‍പ് റൂഡി കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. 

അതേസമയം അമ്മ കുഞ്ഞനിയത്തിക്ക് ജന്മം നല്‍കുമ്പോള്‍ പിന്‍സിറ്റിലിരുന്ന മക്കള്‍ മൂന്നു പേരും ഭയന്നു നിലവിളിക്കുകയായിരുന്നു. എന്നാല്‍ പത്തു വയസുകാരന്‍ മൂത്തമകന് കരച്ചിലിനിടയിലും അമ്മയുടെ പ്രസവ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള ചുമതല ലഭിച്ചു. 

പ്രസവശേഷം റൂഡിയുടെ ഭര്‍ത്താവ് ആന്റണി ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം വൈറലാകുന്നത്. 90 ലക്ഷം ആളുകളാണ് ദൃശ്യങ്ങള്‍ കണ്ടത്. ആന്റൊണി വാഹനം ഓടിക്കുന്നതു കൊണ്ട് തന്നെ റൂഡിക്ക് തനിയെ കുഞ്ഞിനെ പുറത്തേടുക്കേണ്ടി വന്നു. എന്നാല്‍ ജനിച്ച ഉടനെ കുഞ്ഞ് കരയാതിരുന്നത് ഇവര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. കരയാനായി കുഞ്ഞിന്റെ നെഞ്ചില്‍ വിരലമര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. 

പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് കണ്ണു തുറന്നത് റൂഡിയുടെ ആശങ്ക കുറച്ചു. ശേഷം റൂഡി മൂന്നു മക്കളോടായി പറഞ്ഞു നമുക്ക് ഒരു സുന്ദരിക്കുട്ടിയെ കിട്ടിരിക്കുന്നു എന്ന്. കഴിഞ്ഞു പോയത് അങ്ങേയറ്റം ഉദ്യോഗജനകമായ അനുഭവമായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ ടെന്‍ഷന്‍ അടിക്കുന്നതെന്നും റൂഡി പറഞ്ഞു. എന്നാല്‍ ഒരു മനോഹരമായ സ്വപ്‌നം എന്നായിരുന്നു ആന്റൊണിയോ റൂഡിയുടെ പ്രസവത്തെ വിശേഷിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com