മദ്യപാനത്തിലൂടെ രോഗിയായി തീര്‍ന്ന അമ്മ, അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി 

ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഭിക്ഷയാചിച്ച് വരികയായിരുന്നു കുട്ടി
മദ്യപാനത്തിലൂടെ രോഗിയായി തീര്‍ന്ന അമ്മ, അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി 

ബംഗളൂരു: അമിത മദ്യോപയോഗത്തിലൂടെ രോഗിയായിതീര്‍ന്ന അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി. കര്‍ണാടകയിലെ കോപ്പലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഭിക്ഷയാചിച്ച് വരികയായിരുന്നു കുട്ടി. 

ഇതിന്റെ ചിത്രങ്ങളും, വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പ് ഇടപെട്ടു. അമ്മയുടെ ചികിത്സയും, കുട്ടിയുടെ പഠനച്ചെലവും കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പ് ഏറ്റെടുത്തു. 

എനിക്ക് അച്ഛനില്ല, അതുകൊണ്ട് അമ്മ സുഖം പ്രാപിച്ച് വരണം എന്നാണ് എനിക്ക്...പണമില്ലാത്തതിനാല്‍ ഭിക്ഷ യാചിക്കുന്നു. അമ്മയ്ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നതിന് പണം നല്‍കണം എന്നാണ് ഞാന്‍ ആളുകളോട് ആവശ്യപ്പെടുന്നത് എന്നും ആറ് വയസുകാരിയായ ഭാഗ്യശ്രീ പറയുന്നു. 

അമ്മയുടെ കാര്യങ്ങളെല്ലാം കുട്ടി തനിച്ച് നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് ആളുകളാണ് സംഭവം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍ക്കൊണ്ടുവരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ കുട്ടിയുടെ അവസ്ഥയറിയിച്ച് വിവരം എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനിതാ ശിശുക്ഷേമ വകുപ്പ് നടപടിയെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com