തുമ്പീ വാ തുമ്പക്കുടത്തിന്‍... ഇതാ ട്രെയിനില്‍ പാട്ടും പാടി ഒരു ടിടിഇ ; വിഡിയോ വൈറല്‍

വെറുതേ ടിക്കറ്റ് നോക്കി പോകുന്നതിന് പകരം പാട്ട് പാടുകയും യാത്രക്കാരെ കൊണ്ട് പാടിക്കുകയുമാണ് വല്ലിയുടെ  സ്റ്റൈല്‍.
തുമ്പീ വാ തുമ്പക്കുടത്തിന്‍... ഇതാ ട്രെയിനില്‍ പാട്ടും പാടി ഒരു ടിടിഇ ; വിഡിയോ വൈറല്‍

ഊട്ടി: പാട്ടുപാടുന്ന ടിടിഇ യോ ? മുഖം ചുളിക്കേണ്ട. മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്കുള്ള പൈതൃകത്തീവണ്ടിയിലാണ് പാട്ടുപാടി യാത്രക്കാരെ ഹാപ്പിയാക്കുന്ന ഈ സൂപ്പര്‍ ടിടിഇ വല്ലി ജോലി ചെയ്യുന്നത്. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതോടെയാണ് വൈറലായത്. 

വെറുതേ ടിക്കറ്റ് നോക്കി പോകുന്നതിന് പകരം പാട്ട് പാടുകയും യാത്രക്കാരെ കൊണ്ട് പാടിക്കുകയുമാണ് വല്ലിയുടെ സ്വന്തം സ്റ്റൈല്‍. മലയാളികളാണ് സംഘത്തില്‍ ഉള്ളതെങ്കില്‍ മലയാളം പാട്ടുകള്‍ പാടാനും ടിടിഇയ്ക്ക് മടിയൊന്നുമില്ല. 'തുമ്പീ വാ തുമ്പക്കുടത്തിന്‍' എന്ന് തുടങ്ങി, 'കഭീ കഭീ മേരെ ദില്‍മേം'  വരെ ടിടിഇയ്ക്ക് കാണാപ്പാഠം.ഹിന്ദി ആയാലും തമിഴ് ആയാലും ജാഡയില്ലാതെ അവര്‍ പാടും. 

മണിക്കൂറില്‍ ഒന്‍പത് കിലോമീറ്റര്‍ മാത്രം വേഗതയിലോടുന്ന തീവണ്ടിയില്‍ മിണ്ടാതെയിരുന്നാല്‍ ഊട്ടിയാത്ര ബോറായി പോകുമെന്നാണ് വല്ലിയുടെ പക്ഷം. അതുകൊണ്ടാണ് താന്‍ പാട്ടുപാടുന്നതെന്നും അവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com