പ്രായം ഒരു നമ്പര്‍ മാത്രമല്ലേ? അതെ, സൂസന്‍ പൂളിന്റെ നൃത്തം കണ്ടാലറിയാം

ആഴ്ചയില്‍ ആറ് ദിവസവും സൂസന്‍ പൂള്‍ തന്റെ പോയിന്റെഡ് ഷൂ ധരിച്ച് കുട്ടികളെ ക്ലാസിക്കല്‍ ബാലറ്റ് അഥവാ ബാലേനൃത്തം പഠിപ്പിക്കും.
പ്രായം ഒരു നമ്പര്‍ മാത്രമല്ലേ? അതെ, സൂസന്‍ പൂളിന്റെ നൃത്തം കണ്ടാലറിയാം

ത്ര  ആരോഗ്യവതികളാണെങ്കിലും  70 വയസൊക്കെ കഴിഞ്ഞാല്‍ എവിടെയെങ്കിലും ഒതുങ്ങിക്കൂടാമെന്നാകും. ബസില്‍ കയറി പോയിരുന്നിടത്തേക്ക് ഓട്ടോയിലോ കാറിലോ പോയി തുടങ്ങും, നടത്തം കുറയ്ക്കും എന്തിന്, ചിലര്‍ ആഹാരത്തിലും വസ്ത്രത്തിലും വരെ മാറ്റം വരുത്തും. എന്നാല്‍ ഇതെല്ലാം നമ്മുടെ ചിന്തയുടെ മാത്രം പ്രശ്‌നമാണോയെന്ന് തോന്നും സൂസന്‍ പൂള്‍ എന്ന 78കാരിയെ കണ്ടാല്‍.

ആഴ്ചയില്‍ ആറ് ദിവസവും സൂസന്‍ പൂള്‍ തന്റെ പോയിന്റെഡ് ഷൂ ധരിച്ച് കുട്ടികളെ ക്ലാസിക്കല്‍ ബാലറ്റ് അഥവാ ബാലേനൃത്തം പഠിപ്പിക്കും. ബാലേനൃത്ത അധ്യാപികയാണ് ലണ്ടണ്‍ സ്വദേശിയായ സൂസല്‍. നിരവധി ഡാന്‍സ് ട്രൂപ്പുകളില്‍ ഇപ്പോഴും ഇവര്‍ നൃത്തം ചെയ്യുന്നുണ്ട്. 

മാഡം പൂള്‍ എന്ന് കുട്ടികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന സൂസല്‍ പൂളിന് തന്റെ പ്രായം ഒരു പ്രശ്‌നമേയല്ല. തന്റെ പ്രായത്തിലുളളവര്‍ക്ക് ഒരു പ്രജോദനമാകാനാണ് താന്‍ പല ചാരിറ്റികള്‍ക്കും വേണ്ടി നൃത്തം ചെയ്യുന്നത് എന്നും അവര്‍ പറയുന്നു. സമപ്രായക്കാര്‍ക്ക് മാത്രമല്ല അതില്‍ താഴെയുള്ളവര്‍ക്കും സൂസന്‍ ശരിക്കും പ്രചോദനം തന്നെയാണ്.

ഇതൊരു വ്യായാമം കൂടിയാണ്. നമ്മുക്ക് ഇഷ്ടമുളള കാര്യം ചെയ്യാന്‍ പ്രായം ഒരു തടസമല്ലെന്നും മാഡം പൂള്‍ പറയുന്നു. ഏഴ് വയസ് മുതലാണ് ഇവര്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയത്. ചെറുപ്പം മുതലേ നൃത്തം ചെയ്യാന്‍ ഇഷ്ടമായിരുന്നുവെന്നും അവര്‍ പറയുന്നു. രണ്ടാം ലോകാമഹായുദ്ധത്തില്‍ തനിക്ക് നേരെ ബോംബാക്രമണം ഉണ്ടാവുകയും കഴുത്തില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അന്ന് തനിക്ക് രണ്ട് വയസായിരുന്നുവെന്നും മാഡം പൂള്‍ പറഞ്ഞു. സൂസന്‍ പൂളിനെക്കുറിച്ച് നിരവധി തവണ വാര്‍ത്തകളും പത്രക്കുറിപ്പുകളും വന്നതാണ്. പ്രായമായവര്‍ക്കിടയില്‍ ഇവര്‍ എന്നും ഒരത്ഭുതമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com