വീട്ടിനുളളില്‍ ഇരട്ട തലയന്‍ പാമ്പ്, ഞെട്ടി കുടുംബാംഗങ്ങള്‍; ( നടുക്കുന്ന വീഡിയോ)

വീട്ടിനുളളില്‍ കയറിയ ഇരട്ട തലയന്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു
വീട്ടിനുളളില്‍ ഇരട്ട തലയന്‍ പാമ്പ്, ഞെട്ടി കുടുംബാംഗങ്ങള്‍; ( നടുക്കുന്ന വീഡിയോ)

ബീജിങ്: വീട്ടിനുളളില്‍ കയറിയ ഇരട്ട തലയന്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

ചൈനയിലെ ഷെന്‍ഷൂവായിലാണ് സംഭവം. കര്‍ഷകന്റെ വീട്ടിനുളളില്‍ പ്രവേശിച്ച ഇരട്ട തലയന്‍ പാമ്പിനെ കണ്ട് കുടുംബാംഗങ്ങള്‍ ഞെട്ടി. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. 

വീടിന്റെ നിലത്ത് പാമ്പ് ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്. പിന്നീട് ഇത് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com