ചീറ്റ പോലും തോറ്റുപോകും, എന്തൊരു അക്രമണോത്സുകത!; ഫുട്‌ബോളിനും റെഡി; റോബോട്ടുകളുടെ ലോകം ( വീഡിയോ)

ചീറ്റയുടെ രൂപത്തിലുളള മിനി ചീറ്റ റോബോട്ടുകളാണ് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചത്
ചീറ്റ പോലും തോറ്റുപോകും, എന്തൊരു അക്രമണോത്സുകത!; ഫുട്‌ബോളിനും റെഡി; റോബോട്ടുകളുടെ ലോകം ( വീഡിയോ)

റോബോട്ടുകള്‍ ലോകം കീഴക്കുന്ന കാലം വിദൂരമല്ല എന്നത് ഇപ്പോള്‍ എവിടെയും കേള്‍ക്കുന്ന ഒന്നാണ്. മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ വരെ റോബോട്ടുകള്‍ ഇടപെടുന്ന തലത്തിലേക്കാണ് സാങ്കേതികവിദ്യയുടെ വളര്‍ച്ച. ഇപ്പോള്‍ അമേരിക്കയിലെ മസാച്യൂസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത റോബോട്ടുകളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

ചീറ്റയുടെ രൂപത്തിലുളള മിനി ചീറ്റ റോബോട്ടുകളാണ് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചത്. നാലു കാലുളള റോബോട്ടുകള്‍ പിന്നിലേക്ക് ചാടുന്നതും ഫുട്‌ബോള്‍ കളിക്കുന്നതും കാണാം. ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്തത് എന്ന് അര്‍ത്ഥമുളള virtually indestructible എന്നാണ് ഇതിനെ എംഐടി വിശേഷിപ്പിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 

ചീറ്റയെ പോലെ ചുറ്റും നോക്കുകയും ആക്രമണത്തിന് തയ്യാറെടുത്ത് നില്‍ക്കുകയും ചെയ്യുന്ന ഒരു പ്രതീതിയാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പരസ്പരം ഫുട്‌ബോള്‍ കളിക്കുന്നതും ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com