തലയറുത്തിട്ടും ശൗര്യം ചോരാതെ ; കോള ടിന്‍ കടിച്ചുമുറിക്കുന്ന ചെന്നായ മല്‍സ്യത്തിന്റെ ദൃശ്യങ്ങള്‍ വൈറല്‍ ( വീഡിയോ)

വുള്‍ഫ് ഈല്‍, ക്യാറ്റ് ഫിഷ് തുടങ്ങിയ പേരുകളിലാണ് വീഡിയോ പ്രചരിക്കുന്നത്
തലയറുത്തിട്ടും ശൗര്യം ചോരാതെ ; കോള ടിന്‍ കടിച്ചുമുറിക്കുന്ന ചെന്നായ മല്‍സ്യത്തിന്റെ ദൃശ്യങ്ങള്‍ വൈറല്‍ ( വീഡിയോ)

നുഷ്യര്‍ ആയുധങ്ങളെ ആശ്രയിക്കുമ്പോല്‍ മറ്റു ജീവജാലങ്ങള്‍ തങ്ങളുടെ കൊമ്പുകളെയോ, നഖങ്ങളെയോ, പല്ലുകളെയോ ഒക്കെയാണ് വേട്ടയ്ക്കായി ഉപയോഗിക്കുന്നത്. കൂര്‍ത്തുമൂര്‍ത്ത പല്ലുകളാണ് വുള്‍ഫ് ഫിഷ് അഥവാ ചെന്നായ മീനിന്റെ  പ്രധാന ആയുധം. ഇവയുടെ പല്ലിന്റെ മാത്രമല്ല പല്ലിന് കരുത്ത് നല്‍കുന്ന താടിയെല്ലിന്റെ കൂടി ശക്തി വ്യക്തമാക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പുതിയ ദൃശ്യങ്ങള്‍. കൊക്കകോള ടിന്‍ നിഷ്പ്രയാസം കടിച്ചുപൊട്ടിക്കുന്ന ചെന്നായ മല്‍സ്യത്തിന്റേതാണ് ആദ്യം ദൃശ്യം.

ടാങ്കില്‍ കിടക്കുന്ന മത്സ്യത്തെ പുറത്തെടുത്ത് അതിന്റെ വായിലേക്ക് കോളയുടെ ടിന്‍ വയ്ക്കുന്നതാണ് ആദ്യത്തെ ദൃശ്യം. ഇങ്ങനെ വയ്ക്കുന്ന ക്യാന്‍ വുള്‍ഫ് ഫിഷിന്റെ കടിയേറ്റ് തല്‍ക്ഷണം പൊട്ടിത്തകരുന്നു. ടിന്‍ ചളുങ്ങി പല കഷണങ്ങളായി പിളരുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടാമത്തെ ദൃശ്യമാണ് ഏറെ അമ്പരപ്പിക്കുന്നത്. തലയറുത്തുമാറ്റിയിട്ടും മുമ്പിലെത്തിയ കോളക്കുപ്പി കടിച്ചുപൊട്ടിക്കുന്ന മല്‍സ്യത്തിന്റെ തലയാണ് നമ്മെ അമ്പരപ്പിക്കുക.

മത്സ്യത്തിന്റെ തല യന്ത്രസഹായത്തോടെ അറക്കുന്നതാണ് ആദ്യം തന്നെ കാണുന്നത്.. തുടര്‍ന്ന് ശരീരത്തില്‍ നിന്ന് വേര്‍പെട്ട തല ഒരു സ്റ്റീല്‍ തട്ടിലേക്കെത്തിക്കുന്നു. ഇതിനു ശേഷമാണ് മറ്റൊരു കോള ടിന്‍ അറുത്തു മാറ്റിയ തലയുടെ വായില്‍ വയ്ക്കുന്നത്. എന്നാല്‍ അറുത്ത് മാറ്റിയിട്ടും ജീവനോടെയുണ്ടായിരുന്ന അതേ സമയത്തെ കരുത്തോടെയും ഊര്‍ജത്തോടെയും ഈ മത്സ്യം  ടിന്നില്‍ കടിക്കുന്നതും കടിയേറ്റ് ടിന്‍ പൊട്ടിത്തകരുന്നതും ദൃശ്യങ്ങളിലുണ്ട്.

യൂട്യൂബില്‍ ജനുവരിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട വിഡിയോ ട്രന്റ് ലിസ്റ്റിലെത്തിയത് മാസങ്ങള്‍ക്ക് ശേഷമാണ്. ഒക്ടോബറില്‍ വിഡിയോ റെഡ്ഡിറ്റ് വിഡിയോ ചാനലായ WTF ല്‍ എത്തിയതോടെയാണ് വൂള്‍ഫ് ഫിഷിന്റെ പല്ലിന്റെ കരുത്ത് വൈറലായത്. വുള്‍ഫ് ഈല്‍, ക്യാറ്റ് ഫിഷ് തുടങ്ങിയ പേരുകളിലാണ് വീഡിയോ പ്രചരിക്കുന്നതെങ്കിലും, വിഡിയോയിലുള്ളത് വുള്‍ഫ് ഫിഷ് തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു.

ന്യൂറോ മസ്‌കുലര്‍ റിഫ്‌ലക്‌സ് എന്ന പ്രതിഭാസമാണ് മത്സ്യത്തിന്റെ ഈ പ്രതികരണത്തിനു കാരണമെന്ന് ഇവര്‍ പറയുന്നു. വായിലോ, താടിയെല്ലിനു മുകളിലോ എന്തെങ്കിലും വസ്തുവിന്റെ സാന്നിധ്യമറിഞ്ഞാല്‍ വളരെ ശക്തിയില്‍ തുറന്ന ശേഷം അടയുന്ന വിധമാണ് ഈ മത്സ്യങ്ങളുടെ മസില്‍ ഘടന രൂപപ്പെട്ടിരിക്കുന്നത്. തലയിലേക്ക് ഓക്‌സിജന്‍ എത്തുന്നത് തുടരുന്ന സമയം വരെ അറുത്തുമാറ്റിയാലും ഇവയുടെ തല പ്രവര്‍ത്തിക്കുമെന്നും ഗോഥെന്‍ബര്‍ഗ് സര്‍വകലാശാല ഗവേഷകനായ ജോണ്‍ തരാന്തൂര്‍ വിശദീകരിക്കുന്നു. എല്ലാ ജീവികള്‍ക്കും ഈ പ്രത്യേകത ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com