പട്ടാളവേഷത്തില്‍ ബുള്ളറ്റില്‍ വരന്‍, വഴിയരികില്‍ കാത്ത് നില്‍ക്കുന്ന വധു; വൈറലായി ചിത്രങ്ങള്‍

ഇന്ന് വിവാഹിതരാകുന്ന അഖിലിന്റെയും റോണിയയുടെയും സേവ് ദ് ഡേറ്റ് ആണിത്.
പട്ടാളവേഷത്തില്‍ ബുള്ളറ്റില്‍ വരന്‍, വഴിയരികില്‍ കാത്ത് നില്‍ക്കുന്ന വധു; വൈറലായി ചിത്രങ്ങള്‍

ന്റര്‍നെറ്റും സോഷ്യല്‍മീഡിയയും അരങ്ങ് വാഴാന്‍ തുടങ്ങിയതോടെ കല്യാണക്കുറിയൊക്കെ ഔട്ട്ഓഫ് ഫാഷന്‍ ആയ മട്ടാണ്. വിവാഹത്തിന് മുന്‍പ് ചെക്കനും പെണ്ണും ചേര്‍ന്ന് റൊമാന്റിക് ഫോട്ടോഷൂട്ട് നടത്തി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം പോസ്റ്റ് ചെയ്യുന്നതാണ് ട്രെന്‍ഡ്. സേവ് ദ ഡേറ്റ് എന്നറിയപ്പെടുന്ന ഈ പരിപാടി ഇപ്പോള്‍ ഒട്ടുമിക്ക ന്യൂജനറേഷന്‍ പിള്ളേരും നടത്തുന്നുണ്ട്. 

ഫോട്ടോസ്‌റ്റോറികളും വിഡിയോകളും ഉള്‍പ്പെടെ വളരെ കളര്‍ഫുള്‍ ആയാണ് ഈ സേവ് ദ ഡേറ്റ് എന്ന ഡിജിറ്റല്‍ ക്ഷണക്കത്തുകള്‍. സ്വന്തം പ്രണയകഥ മുതല്‍ പല തീമുകളിലാണ് ഫോട്ടോഷൂട്ട് നടത്തുക. വെള്ളത്തിനടിയിലും വിമാനത്തിലും എന്തിന് ഘോരവനത്തില്‍ പോലും ഈ ഷൂട്ട് നടത്താറുണ്ട്. 

വധുവും വരനും പട്ടാളവേഷത്തിലെത്തിയ ഒരു സേവ് ദ് ഡേറ്റ് ഫോട്ടോ സ്‌റ്റോറിയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. ഇന്ന് വിവാഹിതരാകുന്ന അഖിലിന്റെയും റോണിയയുടെയും സേവ് ദ് ഡേറ്റ് ആണിത്. വഴിയില്‍ വച്ചു കണ്ടു മുട്ടുന്ന പെണ്‍കുട്ടി പട്ടാളക്കാരി ആണെന്ന് തിരിച്ചറിയുന്നതും ഇരുവരും പ്രണയത്തിലാകുന്നതുമാണ് ഫോട്ടോസ്‌റ്റോറിയിലൂടെ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com