'ചക്കപ്പഴം എന്നും ഒരു വീക്‌നെസാണ്'; ചക്കക്കൊതിയനായ കാട്ടു കൊമ്പന്റെ വിക്രിയ; ബുദ്ധിമാനെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

എന്തു ത്യാഗം സഹിച്ചും ചക്കപ്പഴം അകത്താക്കാന്‍ ആനകള്‍ ശ്രമിക്കും
'ചക്കപ്പഴം എന്നും ഒരു വീക്‌നെസാണ്'; ചക്കക്കൊതിയനായ കാട്ടു കൊമ്പന്റെ വിക്രിയ; ബുദ്ധിമാനെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

നകളുടെ ദൗര്‍ബല്യമായ ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം ചക്കപ്പഴം എന്നാണ്. എന്തു ത്യാഗം സഹിച്ചും ചക്കപ്പഴം അകത്താക്കാന്‍ ആനകള്‍ ശ്രമിക്കും. പല ആനകളും നാട്ടിലേക്കിറങ്ങുന്നത് പോലും ചക്കപ്പഴം പാകമാകുന്ന സമയത്താണ്. 

ഇത്തരത്തില്‍ ചക്കക്കൊതി മൂത്ത് ത്യാഗം സഹിച്ച് ഒരു കാട്ടു കൊമ്പന്‍ പ്ലാവില്‍ നിന്ന് അത് വീഴ്ത്തി കഴിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചക്കപ്പഴം കഴിക്കാനായി നാട്ടിലിറങ്ങിയ കാട്ടു കൊമ്പന്റെ ദൃശ്യങ്ങള്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്‌വാനാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ചക്കപ്പഴത്തിന്റെ മണം പിടിച്ചെത്തിയ കാട്ടു കൊമ്പന്‍ ഏറെ പണിപ്പെട്ടാണ് പ്ലാവില്‍ നിന്ന് ചക്ക പറിച്ചെടുത്തത്. കൂറ്റന്‍ പ്ലാവിന്റെ മുകളിലായി കിടന്നിരുന്ന ചക്ക ഏറെ പരിശ്രമത്തിനു ശേഷമാണ് കൊമ്പനു കിട്ടിയത്. പ്ലാവിന്റെ തടിയില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിവച്ച് തുമ്പിക്കൈ ഉപയോഗിച്ചാണ് ആന ചക്ക അടര്‍ത്തി താഴേക്കിട്ടത്. 

ഉരുണ്ടു നീങ്ങിയ ചക്ക നിലത്തു വച്ചതിനു ശേഷം ചവിട്ടി അടര്‍ത്തി ചക്കപ്പഴം ഭക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആനയുടെ ബുദ്ധി ശക്തിയെ പുകഴ്ത്തി നിരവധി അഭിപ്രായങ്ങളും ദൃശ്യങ്ങള്‍ക്കൊപ്പം ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com