'ഈ സ്‌കൂള്‍ കണ്ടുപിടിച്ചയാളെയെങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍...' വിഡിയോ, കൗതുകം 

സ്‌കൂളിലേക്കുള്ള ഓട്ടപ്പാച്ചില്‍ എണ്ണിപ്പറഞ്ഞ് പരിഭവമറിയിക്കുന്ന കുട്ടിയുടെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്
'ഈ സ്‌കൂള്‍ കണ്ടുപിടിച്ചയാളെയെങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍...' വിഡിയോ, കൗതുകം 

രാവിലെ ആറ് മണിക്ക് ഉറക്കമുണരുന്നത് മുതല്‍ സ്‌കൂളിലേക്കുള്ള ഓട്ടപ്പാച്ചില്‍ വരെ എണ്ണിപ്പറഞ്ഞ് പരിഭവമറിയിക്കുന്ന കുട്ടിയുടെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. വിദ്യാഭ്യാസ സമ്പ്രദായം കണ്ടുപിടിച്ചവരോടുള്ള രോഷപ്രകടനമാണ് വിഡിയോയില്‍ കാണാനാകുക. അരുണ്‍ ബോത്‌റ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്നതുകൊണ്ട് താന്‍ എത്രത്തോളം മടുത്തു എന്നും ഒരു മാസത്തേക്ക് തനിക്ക് സ്വാതന്ത്ര്യം വേണമെന്നുമാണ് കുട്ടി വിഡിയോയില്‍ പറയുന്നത്. "രാവിലെ പല്ലു തേക്കണം പിന്നെ പെട്ടെന്നുതന്നെ ഒരു ഗ്ലാസ് പാല് കുട്ടിക്കണം അതുംപോരാഞ്ഞിട്ട് എത്ര വിഷയങ്ങളാ പഠിക്കാനുള്ളത്", തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടി വിശദീകരിക്കുന്നതിങ്ങനെ.

സ്‌കൂള്‍ കണ്ടുപിടിച്ചയാളോടുള്ള അടങ്ങാത്ത ദേഷ്യമാണ് വിഡിയോയില്‍. ആ ആളെ തന്റെ കൈയ്യില്‍ കിട്ടിയാല്‍ വെള്ളം കേരിയൊഴിക്കുമെന്നും കുട്ടി പറയുന്നു. ദൈവം എന്താണ് വിദ്യാഭ്യാസത്തെ കുറച്ചുകൂടി രസകരമാക്കാതിരുന്നതെന്ന് ചോദിക്കുന്ന കുട്ടി അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ക്കത് ആസ്വദിക്കാമായിരുന്നു എന്നും പറയുന്നു. കുട്ടി വിഡിയോയില്‍ പറയുന്ന വാക്കുകളെ പിന്തുണയ്ക്കുന്ന കമന്റുകളാണ് ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്നാണ് റീട്വീറ്റിലെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com