പാഡ്മാന്റെ നാട്ടില്‍ നിന്നൊരു പാഡ് വുമണ്‍; അലര്‍ജിയില്‍ നിന്ന് രക്ഷനേടാന്‍ കോട്ടന്‍ സാനിട്ടറി പാഡുകള്‍ നിര്‍മ്മിച്ച് പതിനെട്ടുവയസ്സുകാരി

'പാഡ് മാന്റെ' നാട്ടില്‍ നിന്ന് മറ്റൊരു സാനിട്ടറി നാപ്കിന്‍ വിപ്ലവത്തിന്റെ വാര്‍ത്തകൂടി ഇപ്പോള്‍ പുറത്തുവരികയാണ്.
പാഡ്മാന്റെ നാട്ടില്‍ നിന്നൊരു പാഡ് വുമണ്‍; അലര്‍ജിയില്‍ നിന്ന് രക്ഷനേടാന്‍ കോട്ടന്‍ സാനിട്ടറി പാഡുകള്‍ നിര്‍മ്മിച്ച് പതിനെട്ടുവയസ്സുകാരി

ന്ത്യയുടെ നാട്ടിന്‍പുറങ്ങളില്‍ അപരിചതമായിരുന്ന സാനിട്ടറി നാപ്കിനുകള്‍ വിലകുറഞ്ഞ നിരക്കില്‍ നിര്‍മ്മിച്ചു നല്‍കി പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് ആശ്വാസമേകിയ  ആളാണ് അരുണാചലം മുരുകാനന്ദം. 'പാഡ് മാന്റെ' നാട്ടില്‍ നിന്ന് മറ്റൊരു സാനിട്ടറി നാപ്കിന്‍ വിപ്ലവത്തിന്റെ വാര്‍ത്തകൂടി ഇപ്പോള്‍ പുറത്തുവരികയാണ്.

സാധാരണ സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന അലര്‍ജിയടക്കമുള്ള അസ്വസ്ഥതകളില്‍ നിന്ന് രക്ഷനേടാന്‍ കോട്ടന്‍ ക്ലോത്ത് പാഡുകള്‍ നിര്‍മ്മിച്ച് പേരെടുത്തിരിക്കുകയാണ് അരുണാചലത്തിന്റെ നാട്ടുകാരിയായ പതിനെട്ടുവയസ്സുകാരി ഇഷാന. തമിഴ്‌നാട്ടിലെ കോയമ്പത്തൂരാണ് അരുണാചലത്തിന്റെയും ഇഷാനയുടെയും നാട്.

സാധാരണ പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജി അടക്കമുള്ള വിഷമമങ്ങള്‍ അലട്ടിത്തുടങ്ങിയപ്പോഴാണ് ഇഷാന കോട്ടന്‍ പാഡുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. കോട്ടന്‍ പാഡുകളെക്കുറിച്ച് വിദഗ്ധമായി പഠിച്ച ശേഷമാണ് താന്‍ ഇത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ഇഷാന വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഉപയോഗിച്ച പാഡുകള്‍ വീണ്ടും ഉപയോഗിക്കാം എന്നാണ് കോട്ടന്‍ നാപ്കിനുകളുടെ പ്രത്യേകത. സാധാരണ നാപ്കിനുകളില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ജെല്ലുകള്‍ സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇഷാന പറയുന്നു. ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനിയായ ഇഷാന, സ്വന്തമായി ബ്യൂട്ടി പാര്‍ലറും നടത്തുന്നുണ്ട്.

പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും തുണികൊണ്ടുള്ള പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നില്ല എന്നതാണ് ക്ലോത്ത് പാഡുകളെ പ്രിയങ്കരമാക്കുന്നത്. അണുബാധയും മറ്റ് അസ്വസ്തകളും ഉണ്ടാകുന്നുമില്ല. ഓഫീസില്‍ വച്ചോ യാത്രക്കിടയിലോ ഉപയോഗിച്ചതിനു ശേഷം വീട്ടില്‍ എത്തി പാഡ് വൃത്തിയാക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com