ലൈംഗീക താത്പര്യമില്ലെന്ന് സോഫിയ; നിര്‍മാതാക്കള്‍ ആശങ്കയില്‍, തിരക്കഥയെന്ന് വിമര്‍ശനം

ലോക വെബ് ഉച്ചകോടിയില്‍ മധ്യമങ്ങളുമായി സംസാരിക്കവെ ഹ്യൂമനോയിഡായ സോഫിയ നടത്തിയ പ്രതികരണങ്ങളാണ് ചര്‍ച്ചയാവുന്നത്
ലൈംഗീക താത്പര്യമില്ലെന്ന് സോഫിയ; നിര്‍മാതാക്കള്‍ ആശങ്കയില്‍, തിരക്കഥയെന്ന് വിമര്‍ശനം

ലിസ്ബണ്‍: ലൈംഗീക പ്രവര്‍ത്തികളില്‍ തനിക്ക് താത്പര്യമില്ലെന്ന റോബോട്ട് സോഫിയയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശാസ്ത്ര ലോകത്ത് ചര്‍ച്ചയാവുന്നത്. എപ്പോഴെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ലൈംഗിക പ്രവര്‍ത്തികള്‍ തനിക്ക് സാധ്യമല്ലെന്ന സോഫിയയുടെ പ്രതികരണം. എന്നാല്‍ സോഫിയയുടെ പ്രതീകരണങ്ങളും നീക്കങ്ങളുമെല്ലാം തിരക്കഥ അനുസരിച്ചാണ് എന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. 

ലോക വെബ് ഉച്ചകോടിയില്‍ മധ്യമങ്ങളുമായി സംസാരിക്കവെ ഹ്യൂമനോയിഡായ സോഫിയ നടത്തിയ പ്രതികരണങ്ങളാണ് ചര്‍ച്ചയാവുന്നത്. കേള്‍ക്കുന്ന കാര്യങ്ങള്‍ പഠിച്ചും, മനുഷ്യരുടെ മുഖഭാവങ്ങള്‍ മനസിലാക്കിയും ആളുകളുമായി സംവേദനം നടത്താന്‍ സാധിക്കുന്ന റോബോട്ടാണ് സോഫിയ. വിവിധ സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കാന്‍ സോഫിയ ലോകം മുഴുവന്‍ സഞ്ചരിക്കുന്നുമുണ്ട്. 

എന്നാല്‍, തനിക്ക് ലൈംഗീക താത്പര്യം ഇല്ലെന്ന സോഫിയയുടെ പ്രതികരണം നിര്‍മാതാക്കളെ അടക്കം ഞെട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. സോഫിയയുടെ പ്രതികരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവെന്ന് സോഫിയയുടെ നിര്‍മാതാക്കളായ ഹാന്‍സണ്‍ റോബോട്ടിക്‌സ് സിടിഒ അമിത് കുമാര്‍ പുണ്ടെലി പ്രതികരിച്ചു. 

സോഫിയയുടെ സെക്‌സ് സ്‌ക്രിപ്റ്റില്‍ സെക്‌സ് ആക്ടിവിറ്റി സംബന്ധിച്ച പരാമര്‍ശം ഇല്ലെന്നും, ലൗ, സെക്‌സ് എന്നിവ തമ്മിലുള്ള ബന്ധം സോഫിയയ്ക്ക് മാറി പോയതാണെന്നുമാണ് കമ്പനിയുടെ കണക്കു കൂട്ടലെന്നും പറയപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com