'സ്ത്രീ, അടിച്ചമര്‍ത്തപ്പെടേണ്ടവള്‍ മാത്രമാണ്; പുരുഷന് ലൈംഗികത നിഷേധിച്ചാല്‍ അവന് മറുമാര്‍ഗ്ഗങ്ങള്‍ ഉണ്ട്'; കുറിപ്പ്

'' പെണ്‍കുട്ടികള്‍ ആയി ജനിച്ചതില്‍ സങ്കടം തോന്നിയത് ഇവിടെ , ഈ കോളേജില്‍ എത്തിയതിനു ശേഷം ആണ് ''
'സ്ത്രീ, അടിച്ചമര്‍ത്തപ്പെടേണ്ടവള്‍ മാത്രമാണ്; പുരുഷന് ലൈംഗികത നിഷേധിച്ചാല്‍ അവന് മറുമാര്‍ഗ്ഗങ്ങള്‍ ഉണ്ട്'; കുറിപ്പ്

കാലം ഏറെ പുരോഗമിച്ചിട്ടും സ്ത്രീകളോടുള്ള മനോഭാവത്തില്‍ ഇന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പല പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടര്‍ ഇതിന് ന്യായീകരണം കണ്ടെത്തുന്നത്. ഇത്തരം പെണ്‍ അനുഭവങ്ങള്‍ പങ്കിടുകയാണ് പ്രമഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കലാ മോഹന്‍. സ്‌കൂളില്‍ പാവാട ധരിച്ചെത്തിയതിന് കാലിന്റെ നഗ്നത കാണുമെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് മാറ്റിനിര്‍ത്തിയതുള്‍പ്പടെയുള്ള അനുഭവങ്ങളാണ് കുറിപ്പിലുള്ളത്.

പുരുഷനെ പ്രലോഭിപ്പിക്കാന്‍ മാത്രമായി ഭൂമിയില്‍ അവതരിച്ചവര്‍ ആണോ സ്ത്രീകള്‍? 

വളരെ മികച്ചത് എന്ന് പേര് കേട്ട ചില വിദ്യാലയങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ അവിടെ നിന്നും പഠിച്ചിറങ്ങിയ ചില വിദ്യാര്‍ഥിനികള്‍ പങ്കുവെയ്ക്കാറുണ്ട് ..
ഇന്ന് ഡിഗ്രി യ്ക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടി അവളുടെ പൊള്ളുന്ന ഓര്‍മ്മ പങ്കു വെച്ചത് ഇങ്ങനെ ..
''കാല്പാദത്തിന് തൊട്ടു മുകളില്‍ നില്‍ക്കുന്ന ഒരു പാവാട , അത് കാറ്റില്‍ മാറുമ്പോള്‍ എന്റെ അവിടെ ഉള്ള നഗ്‌നത കാണും , അത് ആണ്‍കുട്ടികളെ പ്രലോഭിപ്പിക്കും എന്ന് പറഞ്ഞു ,
ആ ദിവസത്തിന്റെ പകുതി വരെ എന്നെ ഒരു മുറിയില്‍ തനിച്ചു ഇരുത്തി ..
എന്റെ ആ ദിവസത്തെ പഠനം മുടക്കി ..
കൊണ്ട് പോകാന്‍ വന്ന അമ്മയെ പ്രധാനഅദ്ധ്യാപിക ഒരുപാടു അവഹേളിച്ചു ..
ഈ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ് ..
എന്നിട്ടും എന്നെ 'അമ്മ പിന്നെ അവിടെ പഠിപ്പിച്ചില്ല ...
എന്റെ കാലിന്റെ നഗ്‌നത കണ്ടു ആണ്‍കുട്ടികള്‍ക്ക് ആ ദിവസത്തെ പഠനത്തിന് ശ്രദ്ധകുറയും എന്ന് അവര്‍ പറയുമ്പോള്‍ ,
അതിന്റെ പേരില്‍ എനിക്ക് ആ ദിവസത്തെ നഷ്ടമായ പഠനത്തെ കുറിച്ച് ചിന്തിക്കുന്നില്ല ,..''
വളരെ മിടുക്കരായ കുട്ടികളെ വെച്ച് , പഠനത്തില്‍ , കലാകായിക വിഷയത്തില്‍ , ഒക്കെ ഖ്യാതി നേടി , ഓരോ വര്‍ഷവും 
മികച്ച സംഭാവന വാങ്ങി കുട്ടികള്‍ക്ക് അഡിമിഷന്‍ കൊടുക്കുന്ന ഇത്തരം എത്രയോ സ്‌കൂളുകള്‍ ..
പ്രോത്സാഹനം എന്നത് അവിടെ ആളും തരവും നോക്കിയാണ് ..ആണും പെണ്ണും വേര്‍തിരിവ് തുടക്കം കുറിയ്ക്കുന്നത് അവിടെ നിന്നാണ്..

പേര് കേട്ട ഒരു ഒരു വനിതാ കോളേജില്‍ എന്നെ ക്ലാസ് എടുക്കാന്‍ വിളിച്ചു ..
പെണ്‍കുട്ടികള്‍ നിറഞ്ഞ ക്ലാസ് മുറിയില്‍ മുന്‍നിരയില്‍ അദ്ധ്യാപികമാര്‍ ഇരുപ്പുണ്ട് .
ആദ്യത്തെ കുറച്ചു നേരത്തെ ഇടപെടല്‍ , ക്ലാസ് , ചര്‍ച്ച , പിന്നെ ഓരോരുത്തരായി കൗണ്‍സലിംഗ് നിമിഷങ്ങള്‍ ..
ഇതാണ് എന്റെ അനുതാപപ്രമാണം ..
'' ഈ ഒരു ദിവസം , ഇവര്‍ക്ക് ഫലപ്രദമായ എന്തെങ്കിലും കൊടുക്കണം എങ്കില്‍ ഞാനും ഇവരും തനിച്ചാകണം .,.''
അദ്ധ്യാപകര്‍ കൂടി ഇരിക്കുന്ന സദസ്സില്‍ കുട്ടികള്‍ മനസ്സ് തുറന്നു സംവദിക്കില്ല എന്ന് എനിക്ക് അറിയാം ..
ഞാന്‍ ആ പറഞ്ഞത് ഉള്‍കൊണ്ട് തന്നെ ഗുരുക്കന്മാരെല്ലാം പുറത്തേയ്ക്കു പോയി ..
തുറന്ന ചര്‍ച്ചയും പ്രതികരണങ്ങളും ആയി സമയം പോയത് അറിഞ്ഞതേ ഇല്ല .
'' പെണ്‍കുട്ടികള്‍ ആയി ജനിച്ചതില്‍ സങ്കടം തോന്നിയത് ഇവിടെ , ഈ കോളേജില്‍ എത്തിയതിനു ശേഷം ആണ് ''
ഞങ്ങളുടെ ചെറിയ തെറ്റിന് മാതാപിതാക്കളെ വിളിച്ചു വരുത്തി ആക്ഷേപിക്കല്‍ ഇവിടത്തെ പ്രിന്‍സിപ്പലിന്റെ രീതി ആണ് ..
ഇന്ന കുട്ടിയുടെ അച്ഛന്‍ ആരാണ് .,.'അമ്മ ആരാണ് എന്ന് പറഞ്ഞു എഴുന്നേല്പിച്ചു നിര്‍ത്തും ..
മീറ്റിങ് നു എത്തിയ അനേകം ആളുകളുടെ ഇടയില്‍ നിന്നും അവരെ മാത്രം എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയാണ് , ഞങ്ങളുടെ കുറ്റങ്ങള്‍ പറയുക ..
പാവങ്ങളാണ് അധികവും ഇവിടെ ഉള്ള കുട്ടികളുടെ മാതാപിതാക്കള്‍ ..
അവരുടെ നിസ്സായവസ്ഥയെ അപമാനിക്കുക അല്ലെ ?

ചോദിക്കാതിരിക്കാന്‍ എനിക്കും ആയില്ല ..
ഇപ്പോള്‍ രോഷം കൊള്ളുന്നത് അല്ലാതെ പ്രതികരിക്കാന്‍ നിങ്ങള്ക്ക് പറ്റിയില്ലല്ലോ ?

ഇവിടെ ആണ് ആണ്കുട്ടികളൂം പെണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസം ..
സ്‌കൂള്‍ തലത്തില്‍ നിന്നും തുടങ്ങുന്ന ഈ അടിച്ചമര്‍ത്തല്‍ , ദാമ്പത്യത്തില്‍ എത്തുമ്പോഴും കൂടുതല്‍ പ്രതിഫലിക്കും ..


അടുത്ത കൂട്ടുകാരി അവളുടെ അനുഭവം പറഞ്ഞു കേട്ടിട്ടുണ്ട് ..
ഞങ്ങളുടെ നാടിന്റെ പരിസരത്ത് കൂടി പോയാല്‍ മതി , കുടുംബത്ത് കേറി ഊണും കാപ്പിയും കഴിച്ചേ കെട്ട്യോന്റെ അമ്മാച്ചനും ഭാര്യയും മോളും പോകു ..ഒരു ദിവസം അവരുടെ വീട്ടില്‍ ഞങ്ങളുടെ ആളുകള്‍ എത്തി , അല്‍പ്പനായ അമ്മാച്ചന്‍ വളിച്ച ചിരിയോടെ അപ്പോഴേ എങ്ങോട്ടോ ഇറങ്ങി പോയി .
ഞങ്ങള്‍ തിരിച്ചു പോകും വരെ അങ്ങേരെ കണ്ടില്ല ..
ഈ മനുഷ്യന്റെ ശല്യം ആഴ്ചയ്ക്കു കുടുംബവീട്ടില്‍ ഉണ്ടെന്നു ഓര്‍ക്കണം ..'
കെട്ട്യോന്റെ അച്ഛനെയും അമ്മയെയും അല്ല ..
അമ്മാച്ചന്മാരെയും മറ്റു ബന്ധുക്കള്‍ക്കും മുഴുവന്‍ തീറ്റ കൊടുക്കണം ..അല്ലേല്‍ അമ്മായിഅമ്മ കുത്തും കോളും പറഞ്ഞു കെട്ട്യോനെ തിരിക്കും ...ശെരി ചെയ്യാം .,
എന്നാല്‍ തിരിച്ചു നമ്മുടെ ആളുകള്‍ വന്നാല്‍ തഥൈവ ..!!

ഫെമിനിസം എന്ന വാക്കിനെ അശ്ലീലമായി കാണുന്ന സമൂഹമാണ് നമ്മുടേത് .
അങ്ങനെ എങ്കില്‍, 
ആക്രമിക്കപ്പെടാന്‍ , ഉപയോഗിക്കപ്പെടാന്‍ ,പിന്നെ, വിറ്റഴിക്കുമ്പോള്‍ എതിര്‍ക്കാതിരിക്കാന്‍ പാകത്തിന് മാനസികമായ വളര്‍ച്ചയെ സത്യത്തില്‍ സ്ത്രീ നേടേണ്ടതുള്ളൂ .എന്നാണോ? 
.വിദ്യാഭ്യാസം എന്തിനു ആണ് ?
എന്തിനാണ് അരങ്ങത്തേയ്ക്ക് വരുന്നത് ?
പ്രതികരിക്കുന്നു എങ്കില്‍ അല്ലെ അവളെ മാനസിക രോഗികയോ അപഥ സഞ്ചാരിണി ആയി മുദ്രകുത്തു ?

ഫ്രോയിഡ് ഉന്നയിച്ചിട്ടുള്ള സംപ്രത്യയങ്ങള്‍ ഉണ്ട് ..
പീനിസ് എന്‍വി , അതായത് പുരുഷ ലിംഗത്തിന്റെ പേരില്‍ ഉള്ള അസൂയ ...
സ്‌െ്രെതണമായ ആത്മാനുരാഗം ,
സ്‌െ്രെതണമായ ദുഖാഭിരതി ..എന്നിവ ..
അദ്ദേഹം വര്ഷങ്ങള്ക്കു മുന്‍പ് എഴുതി വെച്ച ഈ സിദ്ധാന്തങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മയില്‍ എത്തുന്നു ..
മറ്റാരാലൊക്കെയോ ഉപയോഗിക്കപ്പെടുന്ന ജീവിതം , സ്ത്രീയില്‍ ഉണ്ടാക്കി എടുക്കുന്ന അപകര്‍ഷതാ ബോധം , അവഗണിക്കപ്പെടുമ്പോഴും ,അവഹേളിക്കപെടുമ്പോഴും ഇരട്ടിക്കുന്ന മാനസിക സംഘര്‍ഷം , സ്വത്വം നശിച്ചു ആത്മഹത്യ വരെ എത്തുന്ന അവള്‍ ...

പെഡോഫിലിക് ഡിസോര്‍ടര്‍ എന്ന് ആരോപിക്കപ്പെട്ട ഒരുവളെ പറ്റി ഒരിക്കല്‍ അറിഞ്ഞു ..
അവള്‍, വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ എത്തുന്ന ഭാര്തതാവിന്റെ 
മാതാപിതാക്കളെ ശ്രുശ്രൂഷിച്ചു കുടുംബവീട്ടില്‍ തികഞ്ഞ അച്ചടക്കത്തോടെ ജീവിക്കുന്ന അവളില്‍ നിന്നും ,
ബന്ധുവായ ആണ്‍കുട്ടിക്ക് പീഡനം അനുഭവിക്കേണ്ടി വന്നു എന്നത് എല്ലാവരിലും ഞെട്ടല്‍ ഉണ്ടാക്കി ..

ഈ കഥ കേട്ടതല്ലാതെ മറ്റു അനുബന്ധങ്ങള്‍ ഒന്നും അറിയില്ല .,.
അവളൊരു വ്യക്തിവൈകല്യത്തിന് ഉടമ ആണോ എന്ന് തീര്‍ച്ചപ്പെടുത്താനും അവളിലെ അവളെ അറിയണം ..
സ്വന്തം ശരീരത്തിന്റെ തൃഷ്ണകളും ഛേദനകളും അടിച്ചമര്‍ത്തി , അവള്‍ ഒരു രോഗിയായോ എന്നറിയില്ല ..
പുരുഷന് ലൈംഗികത നിഷേധിച്ചാല്‍ അവന് മറുമാര്‍ഗ്ഗങ്ങള്‍ ഉണ്ട്.. 
സ്ത്രീ, അടിച്ചമര്‍ത്തപ്പെടേണ്ടവള്‍ മാത്രമാണ്.. 
ഒടുവില്‍ അവള്‍ ഒരു കൊടുംകുറ്റവാളി ആയേക്കും വരെ.. 
അതൊരു disorder ആണെങ്കില്‍ ചികിത്സ ആണ് ആവശ്യം.. 
ന്നാല്‍, ഇവടെ പറഞ്ഞു കേട്ടത് വെച്ചു കുറ്റവാളി ആണ് ആ സ്ത്രീ എന്നാണ് എന്റെ തോന്നല്‍... അങ്ങനെ എങ്കില്‍ അവളെ അതിലേയ്ക്ക് എത്തിച്ചത് ഏതു ജീവിത സാഹചര്യം ആണ്?

അടുത്ത ഒരുവള്‍ , അവളുടെ അവസ്ഥ ഇതാണ് ..
കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ..എല്ലാവരെയും ഓരോ സ്ഥാനത് എത്തിച്ചു ..
എനിക്കിനി എന്റെ പാതയില്‍ എത്തണം ...ഞാന്‍ പുരുഷന്‍ ആണ് ..

കൗണ്‍സലിംഗ് സൈക്കോളജിസ്‌റ് ആയ എന്നോട് ഇത്തരത്തില്‍ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഒരുപാടു പേരുണ്ട് ..
ലൈംഗികത എന്നത് അവനവന്റെ തീരുമാനവും സ്വാതന്ത്ര്യവും ആണെന്ന് പറഞ്ഞാല്‍ ഉള്‍കൊള്ളാന്‍ പറ്റുന്ന കുടുംബാന്തരീക്ഷവും സമൂഹവും അല്ല നമ്മുടേത് ..
ഒരു പുരുഷന് സ്ത്രീ ആകാന്‍ പിന്നെയും പിന്തുണ കിട്ടിയേക്കും ..
എന്നാല്‍ സ്ത്രീയുടെ തലത്തില്‍ നിന്നും പുരുഷന്‍ ആകണമെന്നൊരു തീരുമാനം മകള്‍ പറഞ്ഞാല്‍ ,'
അതൊരു ഭൂകമ്പം ആണ് ..

അശ്ലീലം പറയാനും നോക്കാനും , ചരക്കായി നിലകൊള്ളുന്ന അടക്കവും ഒതുക്കവും ഉള്ള പെണ്ണിനെ മാത്രമേ സമൂഹത്തിനു വേണ്ടുള്ളൂ ..
പ്രതികരിക്കാന്‍ പോയാല്‍ ,പിന്നെ അവള്‍ അഴുക്ക ആണ് ..
വിവാഹമോചിത ആയ പെണ്ണുങ്ങള്‍ക്ക് , വിധവകള്‍ക്കു എന്ത് വേണമെന്ന് ചോദിച്ചാല്‍ സത്യത്തില്‍ ആദ്യം മനസ്സില്‍ വരുന്ന ഒരേയൊരു ഉത്തരം ഇതാണ് ..
ഒന്ന് ജീവിക്കാന്‍ സമ്മതിച്ചാല്‍ മാത്രം മതി ..!
ഇത് ആദ്യം പറയേണ്ടത് സ്വന്തം കുടുംബത്തില്‍ ഉള്ളവരോട് , പിന്നെ സമൂഹത്തിനോടും ..
പുരുഷനെ പ്രലോഭിപ്പിക്കാന്‍ മാത്രമായി ഭൂമിയില്‍ അവതരിക്കപ്പെട്ട വസ്തുക്കള്‍ അല്ല സ്ത്രീ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com