'ഞങ്ങളുടെ കണ്ണുകള്‍ വെന്തെരിയുന്നു, ശ്വസിക്കാന്‍ പറ്റുന്നില്ല'; ശിശുദിനത്തില്‍ രാജ്യതലസ്ഥാനത്ത് നിന്ന് മനസാക്ഷിയെ മരവിപ്പിക്കുന്ന വാക്കുകള്‍...

ശിശുദിനത്തില്‍ നൊമ്പരക്കാഴ്ചയായി രാജ്യ തലസ്ഥാനത്തെ കുട്ടി തൊഴിലാളികള്‍
'ഞങ്ങളുടെ കണ്ണുകള്‍ വെന്തെരിയുന്നു, ശ്വസിക്കാന്‍ പറ്റുന്നില്ല'; ശിശുദിനത്തില്‍ രാജ്യതലസ്ഥാനത്ത് നിന്ന് മനസാക്ഷിയെ മരവിപ്പിക്കുന്ന വാക്കുകള്‍...

ശിശുദിനത്തില്‍ നൊമ്പരക്കാഴ്ചയായി രാജ്യ തലസ്ഥാനത്തെ കുട്ടി തൊഴിലാളികള്‍. രാജ്യമൊട്ടാകെ ശിശുദിനം ആവേശപൂര്‍വം കൊണ്ടാടുമ്പോള്‍ നിരത്തുകളില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ.

അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യതലസ്ഥാനത്ത് ഓക്‌സിജന്‍ മാസ്‌കുകള്‍ പോലുമില്ലാതെയാണ് ഈ കുട്ടികള്‍ ബലൂണുകളും മറ്റും വില്‍ക്കുന്നത്. 'ഞങ്ങളുടെ കണ്ണുകള്‍ വെന്തെരിയുന്നു. ശ്വാസിക്കന്‍ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്ക് ഓക്‌സിജന്‍ മാസ്‌കുകളില്ല'-കുട്ടികള്‍ പറയുന്നു.

ബാലവേല രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിടെ ഏത് തിരക്കേറിയ പട്ടണത്തില്‍ പോയാലും ഇത്തരം കാഴ്ചകള്‍ മനസാക്ഷിയുള്ളവരുടെ കരളലിയിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാരുകള്‍ പറയുമ്പോഴാണ് രാജ്യ തലസ്ഥാനത്ത് നിന്നും തെരുവില്‍ പണിയെടുക്കേണ്ടിവരുന്ന കുട്ടികളുടെ ദൈന്യത നിറഞ്ഞ വാക്കുകള്‍ പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com