'എല്ലാ ജീവനുകളും പ്രധാനപ്പെട്ടതാണ്'; പൂച്ചയെ കെട്ടിത്തൂക്കി കൊന്നവർ സഹജീവി സ്നേഹത്തിന്റെ ഈ കാഴ്ച കാണണം

റഷ്യയിൽ നിന്ന് പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്
'എല്ലാ ജീവനുകളും പ്രധാനപ്പെട്ടതാണ്'; പൂച്ചയെ കെട്ടിത്തൂക്കി കൊന്നവർ സഹജീവി സ്നേഹത്തിന്റെ ഈ കാഴ്ച കാണണം

ർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ വാർത്ത മനസിനെ മരവിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നാണ് അത്തരമൊരു ദുഃഖകരമായ വാർത്ത മലയാളികൾക്ക് കേൾക്കേണ്ടി വന്നത്. ഗർഭിണികളോട് മനുഷ്യനും മറ്റ് ജീവജാലങ്ങളും പൊതുവേ കാണിക്കുന്ന കരുതലിന്റെ വിപരീത കാഴ്ചയാണ് തിരുവനന്തപുരത്ത് അരങ്ങേറിയ കണ്ണില്ലാത്ത ക്രൂരത.

അതിനിടെ റഷ്യയിൽ നിന്ന് പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. റഷ്യയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീ പിടുത്തതിൽ കാർബൺ ഡയോക്സൈഡ് ശ്വസിച്ച് അവശ നിലയിലായ പൂച്ചക്ക് പ്രഥമ ശുശ്രൂഷ നൽകുന്ന അഗ്നി ശമന സേനാ ജീവനക്കാരന്റെ വീഡിയോയാണ് ട്വിറ്ററിൽ തരംഗമായിരിക്കുന്നത്.

ഉപകരണം ഉപയോഗിച്ച് പൂച്ചയുടെ ശ്വാസകോശത്തിലേക്ക് ഓക്സിജൻ പമ്പ് ചെയ്തു നൽകുന്ന ജീവനക്കാരനെ ദൃശ്യങ്ങളിൽ കാണാം. 'റഷ്യ ടുഡെ' ട്വീറ്റ് ചെയ്ത വീഡിയോയിൽ 'മനുഷ്യത്വമുള്ള പ്രവർത്തി' എന്നാണ് ട്വിറ്റർ ഉപയോക്താക്കൾ വീഡിയോ കണ്ട് പലരും പ്രതികരിച്ചിരിക്കുന്നത്. 'എല്ലാ ജീവനുകളും പ്രധാനപ്പെട്ടതാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com