ഇതാണ് സൗന്ദര്യം!; കാന്‍സറിനെ പൊരുതി തോല്‍പ്പിച്ചതിന്റെ മനക്കരുത്തുമായി റാമ്പില്‍; പണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്, അതിജീവനകഥ ( വീഡിയോ)

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് ഇവരുടെ മുന്നിലുളള വലിയ ലക്ഷ്യം
ഇതാണ് സൗന്ദര്യം!; കാന്‍സറിനെ പൊരുതി തോല്‍പ്പിച്ചതിന്റെ മനക്കരുത്തുമായി റാമ്പില്‍; പണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്, അതിജീവനകഥ ( വീഡിയോ)

ഭുവനേശ്വര്‍: കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നടുക്കം പ്രകടിപ്പിക്കാത്തവര്‍ ചുരുക്കമാണ്. ഇപ്പോള്‍ കാന്‍സറിനെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജീവിതത്തെ വാരിപ്പുണര്‍ന്ന ഒരു കൂട്ടം മനുഷ്യരാണ് ചര്‍ച്ചയാകുന്നത്. അതിജീവനത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത കരുത്ത് സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഇവരുടെ ചിന്തയാണ് എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നത്.

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് ഇവരുടെ മുന്നിലുളള വലിയ ലക്ഷ്യം. ഇതിന്റെ ഭാഗമായി പരിചയ് ഫൗണ്ടേഷന്‍ ഭുവനേശ്വറില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരിയുമായി ഇവര്‍ റാമ്പിലെത്തി. ഇവരുടെ കാന്‍സറില്‍ നിന്നുളള അതിജീവനകഥ സദസ്സിന് പുതിയ ഒരു അനുഭവമായി.

ഒരു സിനിമ താരത്തെ പോലെ ആവേശത്തോടെയാണ് 22കാരിയായ സ്വാഗതിക ആചാര്യ റാമ്പിലെത്തിയത്. 2018ലാണ് തനിക്ക് കാന്‍സര്‍ പിടിപ്പെട്ടതായി തിരിച്ചറിഞ്ഞത്. തന്റെ മനോബലത്തെ ദുര്‍ബലപ്പെടുത്താന്‍ കാന്‍സറിനെ വിട്ടുകൊടുത്തില്ലെന്ന് സ്വാഗതിക ആചാര്യ തീര്‍ച്ചപ്പെടുത്തി. പകരം അസുഖത്തെ ദുര്‍ബലപ്പെടുത്തുമെന്ന ദൃഢപ്രതിജ്ഞയാണ് നിയമവിദ്യാര്‍ത്ഥിയായ സ്വാഗതിക സ്വീകരിച്ചത്.

ഒരു ദിവസം കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വീണ് അബോധാവസ്ഥയിലാകുകയായിരുന്നു. പരിശോധിച്ചപ്പോള്‍ വെളുത്ത രക്താണുക്കളുടെ അളവില്‍ ക്രമാതീതമായ വര്‍ധന. ഡോക്ടര്‍ കാന്‍സര്‍ ആണെന്ന് സംശയിക്കുകയും പരിശോധനകള്‍ നടത്തുകയുമായിരുന്നു. തങ്ങളുടെ കുടുംബത്തില്‍ ആദ്യമായി ഒരാള്‍ക്ക് കാന്‍സര്‍ രോഗം പിടിപ്പെട്ട കാര്യം അറിഞ്ഞ വീട്ടുകാര്‍ വേദനിപ്പിച്ചു. അവരെ  ബോധവത്കരിക്കാനാണ് താന്‍ ആദ്യ ശ്രമിച്ചതെന്നും സ്വാഗതിക തുറന്നുപറയുന്നു. ഇത്തരത്തില്‍ നിരവധിപ്പേരുടെ അതിജീവന കഥ സദസ്സിന് പൊളളുന്ന അനുഭവമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com