ഫേസ്ബുക്കിന്റെ നഗ്നതാ നയത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകള്‍; വലിയ സ്തനത്തിന്റെ മാതൃകയുമായി തെരുവിലിറങ്ങി പ്രതിഷേധം

ഫേസ്ബുക്കിലെ നിപ്പിള്‍ പോലീസിങ് പോളിസിയോടുളള ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വ്യത്യസ്തമായ ഈ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഫേസ്ബുക്കിന്റെ നഗ്നതാ നയത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകള്‍; വലിയ സ്തനത്തിന്റെ മാതൃകയുമായി തെരുവിലിറങ്ങി പ്രതിഷേധം

ഫേസ്ബുക്കിന്റെ നഗനതാനടത്തിനെതിരെ പ്രതിഷേധവുമായി വനിതകളുടെ പ്രതിഷേധം. ലണ്ടനിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ഭീമന്‍ സ്തനത്തിന്റെ ഇന്‍സ്റ്റലേഷനുമായാണ് സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മെഡിക്കല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ വിക്കി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ അമ്പതോളം സ്ത്രീകള്‍ അണിനിരന്നു. ഭീമന്‍ സ്തനത്തിന്റെ മാതൃക നിര്‍മിച്ചത് വിക്കി മാര്‍ട്ടിനാണ്. 

ഫേസ്ബുക്കിലെ നിപ്പിള്‍ പോലീസിങ് പോളിസിയോടുളള ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വ്യത്യസ്തമായ ഈ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ത്രീഡി രൂപത്തിലുള്ള അരിയോള ടാറ്റൂസ് സ്ത്രീകള്‍ക്കായി ചെയ്തുകൊടുക്കുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റാണ് മാര്‍ട്ടിന്‍. 

സ്തനാര്‍ബുദത്തെ തുടര്‍ന്ന് മാസ്‌റ്റെക്ടമി ചെയ്ത സ്ത്രീകള്‍ക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മുലക്കണ്ണ് നഷ്ടമാകും. ഇവര്‍ക്ക് മാര്‍ട്ടിന്‍ അരിയോള (മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മം) ടാറ്റൂ രൂപത്തില്‍ ചെയ്തുകൊടുക്കുന്നു. ഇത് ആളുകളിലേക്കെത്തിക്കാനായി കണ്ടന്റുകള്‍ പങ്കുവെക്കപ്പെടുമ്പോള്‍ അശ്ലീലമായി കണ്ട് ഫേസ്ബുക്ക് തടയുന്നതായാണ് പ്രതിഷേധത്തിനിടയാക്കിയത്. 

സ്തനാര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ടുള്ള കഠിനമായ കഷ്ടപ്പാടുകള്‍ക്കൊടുവിലും തങ്ങള്‍ പൂര്‍ണരാണെന്ന് അതിജീവിച്ചവര്‍ക്ക് മറ്റ് സ്ത്രീകളോട് പറയാനുള്ള അവകാശമാണ് ഫേസ്ബുക്കിന്റെ നയങ്ങളിലൂടെ നഷ്ടപ്പെടുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് മാര്‍ട്ടിന്‍ ബിബിസിയോട് പറഞ്ഞു. 

മാര്‍ട്ടിനൊപ്പം സ്തനാര്‍ബുദ ബാധിതരും സ്തനാര്‍ബുദ അതിജീവച്ചവരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും, അതിജീവിച്ചവരുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് സാമൂഹിക മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ തടസ്സമാകുന്നതിനെ കുറിച്ചും  ബോധ്യപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. 

നഗ്‌നതാ പോളിസിയുടെ ഭാഗമായി ഫേസ്ബുക്കിന് നേരെ വിമര്‍ശനമുയരുന്നത് ആദ്യമായല്ല. മാസ്‌റ്റെക്ടമി കഴിഞ്ഞ സ്ത്രീകള്‍ക്ക് മഷി ഉപയോഗിച്ച് ത്രീഡി നിപ്പിള്‍ നിര്‍മിച്ചുനല്‍കിയ കെറി ഇന്‍വിങ് എന്ന ബ്രിട്ടീഷ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയും ഇതിന് മുന്‍പ് ഫേസ്ബുക്ക് തടഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com