ഒരുകയ്യില്‍ മൈക്കും മറുകയ്യില്‍ സ്റ്റിയറിങ്ങും; പാട്ടുപാടി ബസ് ഓടിച്ച ഡ്രൈവര്‍ കുടുങ്ങി

ജീവഹാനിയുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി എടുക്കുന്നത്
ഒരുകയ്യില്‍ മൈക്കും മറുകയ്യില്‍ സ്റ്റിയറിങ്ങും; പാട്ടുപാടി ബസ് ഓടിച്ച ഡ്രൈവര്‍ കുടുങ്ങി

പെരുമ്പാവൂര്‍: മൈക്ക് കയ്യില്‍ പിടിച്ച് പാട്ടുപായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി. ടൂറിസ്റ്റ് ബസ് ഓടിച്ച കോട്ടയം നെച്ചിപ്പൊഴൂര്‍ ഈന്തുങ്കല്‍പറമ്പില്‍ ബി നിഖില്‍മോനാണ് കുടുങ്ങിയത്. 

കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി കാഞ്ഞങ്ങാട്ടേക്ക് പോയ എക്‌സ്‌പ്ലോഡര്‍ ബസിന്റെ ഡ്രൈവറായിരുന്നു ഇയാള്‍. നിഖിലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പെരുമ്പാവൂര്‍ ജോയിന്റ് ആര്‍ടിഒ വ്യക്തമാക്കി. ജീവഹാനിയുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി എടുക്കുന്നത്. 

ഒരുകയ്യില്‍ മൈക്കും മറുകയ്യില്‍ സ്റ്റിയറിംഗുമായി പാട്ടുപാടുന്ന നിഖിലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഒക്ടോബര്‍ 27നാണ് സംഭവം. രാത്രി 10 മണിക്ക് വളപട്ടണത്ത് എത്തിയപ്പോള്‍ നിഖില്‍ കുട്ടികള്‍ക്കൊപ്പം പാടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com