ചെളിയിൽ കുളിച്ച് യൂത്ത് കോൺഗ്രസ് നേതാവിന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ  വൈറൽ

പാടത്ത് ചെളിയിൽ കുളിച്ചാണ്  വ്യത്യസ്തമായ ഫോട്ടോഷൂട്ട് അരങ്ങേറിയത്
ചെളിയിൽ കുളിച്ച് യൂത്ത് കോൺഗ്രസ് നേതാവിന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ  വൈറൽ

കൊച്ചി : വിവാഹത്തേക്കാൾ ചിലവേറിയതാകുകയാണ് ഇപ്പോൾ വെഡ്ഡിം​ഗ് ഷൂട്ടുകൾ. ഏറെ വ്യത്യസ്തതകൾ തേടുകയാണ് നവദമ്പതികളും ഫോട്ടോഷൂട്ട് ഒരുക്കുന്നവരും. ഇതിനായി എത്ര കഷ്ടപ്പെടാനും, എത്ര പണം ചെലവഴിക്കാനും ഇപ്പോൾ ആളുകൾ തയ്യാറുമാണ്.

യൂത്ത് കോൺഗ്രസ് നേതാവ് ജോസ് കെ.ചെറിയാന്റെയും ഭാര്യ അനീഷയുടെയും വിവാഹ ഫോട്ടോഷൂട്ടാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പാടത്ത് ചെളിയിൽ കുളിച്ചാണ് ഇവരുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് അരങ്ങേറിയത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ചെളിയിൽ കുളിച്ചുള്ള വധൂവരന്മാരുടെ ഫോട്ടോഷൂട്ട് ഒരുക്കിയത് ബിനു സീൻസ് ഫൊട്ടോഗ്രഫിയാണ്. യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡ‍ലം ജനറൽ സെക്രട്ടറിയാണ് ജോസ് കെ ചെറിയാൻ. നവംബർ നാലിന് കീച്ചേരി ഹോളി ഫാമിലി പള്ളിയിൽ വച്ചായിരുന്നു ജോസിന്റെ വിവാഹം. ഏഴു വർ‌ഷത്തെ പ്രണയത്തിനുശേഷമാണ് ജോസും അനീഷയും വിവാഹിതരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com