ഇന്‍ക്യുബേറ്ററില്‍ ഇരട്ടകളെ ഒരുമിച്ച് കിടത്തി; ആരോഗ്യമുള്ള കുട്ടിയുടെ ആലിംഗനം സഹോദരനെ രക്ഷിച്ചു!

സഹോദരന്റെ ആലിംഗനത്തിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരികെ കയറി ശാസ്ത്ര ലോകത്തെ അതിശയിപ്പിക്കുകയാണ് ഡൈനോള്‍
ഇന്‍ക്യുബേറ്ററില്‍ ഇരട്ടകളെ ഒരുമിച്ച് കിടത്തി; ആരോഗ്യമുള്ള കുട്ടിയുടെ ആലിംഗനം സഹോദരനെ രക്ഷിച്ചു!

നിക്കുന്ന സമയം 900 ഗ്രാമും 700 ഗ്രാമുമായിരുന്നു ഡൈലാന്‍ എന്നും ഡൈനോള്‍ എന്നും പേരുള്ള ഇരട്ടക്കുട്ടികളുടെ ഭാരം. ഡൈലാന്‍ 14 ആഴ്ച നീണ്ട ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് പോയി. പക്ഷേ ഡൈനോളിന് ആയുസില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. പക്ഷേ സഹോദരന്റെ ആലിംഗനത്തിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരികെ കയറി ശാസ്ത്ര ലോകത്തെ അതിശയിപ്പിക്കുകയാണ് ഡൈനോള്‍. 

ഗര്‍ഭം ധരിച്ച് 25 ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ നോര്‍ത്ത് വെയില്‍സ് സ്വദേശിനിയായ യുവതിക്ക് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടി വന്നു. ശ്വസകോശം വികസിക്കാതിരുന്നതാണ് ഡൈനോളിന്റെ ജീവന് ഭീഷണി തീര്‍ത്തത്. സഹോദരന്‍ ഡൈനോളിന് അന്ത്യചുബനം നല്‍കാന്‍ ഡൈലാന്‍ ഒരുദിവസം ആശുപത്രിയിലെത്തി. 

ഇരട്ടകളെ കുറച്ച് സമയം ഡോക്ടര്‍മാര്‍ ഇന്‍കുബേറ്ററില്‍ ഒരുമിച്ചു കിടത്തി. സഹോദരനെ കെട്ടിപ്പിടിച്ചത് പോലെയായിരുന്നു ഡൈലാന്‍ ഈ സമയം കിടന്നത്. മരണം മുന്‍പില്‍ കണ്ട് കിടന്നിരുന്ന ഡൈനോളിന്റെ ആരോഗ്യനില അവിടം മുതല്‍ പുരോഗമിച്ചുകൊണ്ടിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഇന്‍കുബേറ്ററില്‍ നിന്ന് പുറത്തുവരാന്‍ ഡൈനോളിനായി. 

എന്താണ് അവിടെ ശരിക്കും സംഭവിച്ചത് എന്നതില്‍ ഡോക്ടര്‍മാര്‍ക്ക് പോലും വ്യക്തമായ വിശദീകരണം നല്‍കാനാവുന്നില്ല. ഡൈനോളിന്റെ ജീവന്‍ കാത്തത് ഡൈലാനാണെന്നാണ് അവന്റെ അമ്മ ഹന്നായും അച്ഛന്‍ സാവിയും വിശ്വസിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com